മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് തന്നെയാണ് ട്വിറ്റിറിലൂടെ ഇക്കാര്യം അറിയിച്ചത്.
നേരത്തെ അമിതാഭ് ബച്ചനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ നാനവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ഐശ്വര്യ റായ്, ജയ ബച്ചന്, ആരാധ്യ എന്നിവരുടെ ഫലം നെഗറ്റീവാണ്. കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചൻ അറിയിച്ചത്. നാനാവതി ആശുപത്രിയിൽ തന്നെയാണ് അഭിഷേകും ചികിത്സയിലുള്ളത്. മറ്റു കുടുംബാംഗങ്ങളുടെ ഫലം പുറത്തുവന്നിട്ടില്ല.