വന്ദനത്തിലെ നായിക അതാ ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു ! ഗിരിജ ഷെട്ടാറിനെ കാണാന്‍ ലണ്ടനിലെ വീട്ടിലെത്തിയ പ്രിയദര്‍ശനും ശ്രീനിവാസനും ആ കാഴ്ച കണ്ടു ഞെട്ടി…

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം.

ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ അവതരിപ്പിച്ച ഗാഥയെന്ന നായിക മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്.

എന്നാല്‍ അധികകാലം സിനിമയില്‍ നിലനില്‍ക്കാനോ സജീവമാകാനോ ഗിരിജയ്ക്ക് ആയില്ല. അധികം വൈകാതെ ഗിരിജ സിനിമ വിട്ടു. ലണ്ടനില്‍ ജീവിച്ചിരുന്ന ഗിരിജ അങ്ങോട്ട് തന്നെ മടങ്ങി പോവുകയായിരുന്നു.

ഒരിക്കല്‍ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗിരിജയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്.

ഒരിക്കല്‍ പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശനത്തിന് ഇടെ ഗിരിജയെ അന്വേഷിച്ച് അവരുടെ വീട്ടില്‍ എത്തി. എന്നാല്‍ അവരെ വീട്ടില്‍ കണാനായില്ല.

പുറത്ത് എവിടെയോ പോയിരുന്ന ഗിരിജയെ കാണാതെ പ്രിയദര്‍ശനും ശ്രീനിവാസനും മടങ്ങി. എന്നാല്‍ തിരികെ പോരുന്ന വഴി അടുത്ത ജംഗ്ഷനില്‍ വെച്ച് അവര്‍ ഗിരിജയെ കണ്ടു.

ഒരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇരുവരും കണ്ടത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ജോലി ചെയ്യുന്ന ഗിരിജയെയാണ് അവര്‍ അന്നവിടെ കണ്ടത്.

ഇന്ന് അറിയപ്പെടുന്ന വ്ളോഗറും പത്ര പ്രവര്‍ത്തകയുമാണ് ഗിരിജ. ഇതോടൊപ്പം കാറു തുടയ്ക്കുന്നതുള്‍പ്പെടെ അല്ലറ ചില്ലറ ജോലികളും ചെയ്താണ് അവര്‍ കഴിയുന്നത്.

Related posts

Leave a Comment