ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നതു കുട്ടനാട്ടിൽ ആശങ്ക പരത്തുന്നു. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
പുളിങ്കുന്ന് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഞ്ചായത്തിലെ 5,6,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയിന്മെന്റ് സോണുകളാണ്. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ല കളക്ടര്‍ ഉത്തരവിട്ടത്.