ക​ണ്‍​നി​റ​യെ ക​രി​വീ​ര​ച്ച​ന്തം കാ​ണാ​തെ ക​ർ​ക്കി​ട​കം പി​റ​ക്കും; ആ​ന​യൂ​ട്ട് ഒ​രാ​ന​യ്ക്ക് മാ​ത്രം; കാഴ്ചക്കാർക്കു പ്രവേശനമില്ല


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ക​ഴി​ഞ്ഞ 37 വ​ർ​ഷ​മാ​യി ക​ണ്‍​നി​റ​യെ ക​രി​വീ​ര​ച്ച​ന്തം ക​ണ്ടാ​ണ് തൃ​ശൂ​രി​ൽ ക​ർ​ക്കി​ട​കം പി​റ​ക്കാ​റു​ള്ള​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ആ​ന​ച്ച​ന്തം ക​ണി​കാ​ണാ​തെ​യാ​കും ക​ർ​ക്കി​ട​ക​മെ​ത്തു​ക. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​രാ​ന​യ്ക്ക് മാ​ത്ര​മാ​യി ആ​ന​യൂ​ട്ട് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി​ൻ​ദേ​വ​സ്വം ബോ​ർ​ഡ് ശി​വ​കു​മാ​റി​നാ​യി​രി​ക്കും ആ​ന​യൂ​ട്ടി​ന് അ​വ​സ​രം. എ​ന്നാ​ൽ ഭ​ക്ത​രേ​യോ ആ​ന​പ്രേ​മി​ക​ളെ​യോ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. രാ​വി​ലെ പ​ത്തി​നാ​ണ് ആ​ന​യൂ​ട്ട്.

അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഇ​ക്കു​റി​യു​ണ്ടാ​കും. എ​ന്നാ​ൽ 108 നാ​ളി​കേ​രം കൊ​ണ്ടാ​യി​രി​ക്കും മ​ഹാ​ഗ​ണ​പ​തി ഹോ​മം. പ്ര​സാ​ദം ശീ​ട്ടാ​ക്കാ​നും ഇ​ത്ത​വ​ണ സാ​ധി​ക്കി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ക​ർ​ക്കി​ട​കം ഒ​ന്നി​ന് ആ​ന​യൂ​ട്ട് ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ നാ​ലു ദി​വ​സം ക​ഴി​ഞ്ഞു​ള്ള ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ത്തി​യ​ത്.

കോ​വി​ഡ് കൊ​ണ്ടു​പോ​യ തൃ​ശൂ​രി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് നാ​ളെ ക​ഴി​ഞ്ഞെ​ത്തു​ന്ന ക​ർ​ക്കി​ട​കം ഒ​ന്നാം തി​യ​തി​യി​ലെ ആ​ന​യൂ​ട്ടി​നേ​യും ചേ​ർ​ത്തു​വെ​ക്കാം.

തൃ​ശൂ​ർ പൂ​രം പോ​ലെ ത​ന്നെ കേ​ര​ള​ത്തി​ലെ​ന്പാ​ടു​മു​ള്ള ആ​ന​പ്രേ​മി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ​താ​ണ് തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ക​ർ​ക്കി​ട​ക​പു​ല​ര​യി​ൽ ന​ട​ത്തു​ന്ന ആ​ന​യൂ​ട്ട്. നൂ​റോ​ളം ആ​ന​ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ർ​ക്കി​ട​പു​ല​രി​യി​ൽ വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്താ​റു​ണ്ട്.

ആ​ന​ച്ച​മ​യ​ങ്ങ​ള​ണി​യാ​തെ ആ​ന​ക​ളെ ക​ണ്‍​നി​റ​യെ കാ​ണാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​രം കൂ​ടി​യാ​ണ് ആ​ന​യൂ​ട്ട്. കു​ളി​ച്ച് കു​റി​തൊ​ട്ട് മാ​ല​ക​ള​ണി​ഞ്ഞ് ത​ല​യെ​ടു​പ്പോ​ടെ തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര മ​തി​ൽ​കെ​ട്ടി​ന​ക​ത്ത് തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്ക​രി​കി​ലാ​യി നൂ​റോ​ളം ആ​ന​ക​ൾ നി​ര​ന്നു​നി​ൽ​ക്കു​ന്ന കാ​ഴ്ച ക​ർ​ക്കി​ട​ക​ക​ണി​യാ​യി ക​ഴി​ഞ്ഞ 37 വ​ർ​ഷ​മാ​യി തൃ​ശൂ​ർ പ​തി​വാ​യി കാ​ണു​ന്ന​താ​ണ്.

ക​രി​മേ​ഘ​ങ്ങ​ൾ വി​ണ്ണി​ലും ക​രി​വീ​ര​ച്ച​ന്തം മ​ണ്ണി​ലും ഒ​ന്നി​ക്കു​ന്ന അ​പൂ​ർ​വ​കാ​ഴ്ച ക​ണ്ടാ​ണ് ക​ർ​ക്കി​ട​കം എ​ഴു​ന്ന​ള്ളാ​റു​ള്ള​ത്.

Related posts

Leave a Comment