കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരൻ ഒന്നിലേറെ ബസുകളിൽ സഞ്ചരിച്ചുവെന്ന് കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കണ്ട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ചുവടെ പറയുന്ന ബസുകളിൽ ജൂണ്‍ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
1. രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവൽസ്
2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കഐസ്ആർടിസി ബസ്
3. വൈകുന്നേരം 5.00: പാലാ മുതൽ കോട്ടയം വരെ തൊടുപുഴകോട്ടയം/ഈരാറ്റുപേട്ട കോട്ടയം കഐസ്ആർടിസി ബസ്
4. വൈകുന്നേരം 6.00: കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25 നുളള അമല ട്രാവൽസ്
ബന്ധപ്പെടേണ്ട ഫോണ്‍ നന്പരുകൾ: 1077, 0481 2563500, 0481 2303400, 0481 2304800