പ്ര​തി​ഫ​ലം കു​റ​യ്ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല; പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റേ​ത് അ​പ്രാ​യോ​ഗി​ക​മാ​യ ആ​വ​ശ്യം; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കെ.ബി ഗണേഷ് കുമാർ

പ​ത്ത​നാ​പു​രം: അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.

സം​ഘ​ട​ന​യി​ലു​ള്ള​വ​രു​ടെ പ്ര​തി​ഫ​ലം കു​റ​യ്ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റേ​ത് അ​പ്രാ​യോ​ഗി​ക​മാ​യ ആ​വ​ശ്യ​മാ​ണ്.

പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ന്‍ അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​തു​ച്ഛ​മാ​യ വേ​ത​നം കൈ​പ്പ​റ്റു​ന്ന​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ളി​ല്‍ അ​ധി​ക​വും. ഇ​വ​രു​ടെ വേ​ത​നം കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.​

താ​ര​ങ്ങ​ളും,നി​ര്‍​മ്മാ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​ക്കു​ന്ന ക​രാ​റി​ല്‍ അ​വ​ര്‍ ത​ന്നെ​യാ​ണ് വേ​ത​നം അം​ഗീ​ക​രി​ക്കു​ന്ന​ത്.​അം​ഗ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്ന​ത് സ​ത്യ​മാ​ണ്.​

എ​ന്നാ​ല്‍ ഈ ​നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത് നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ല്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ്.​കൃ​ത്യ​മാ​യ സ​മ​യ​ത്ത് ഷൂ​ട്ടിം​ഗി​നെ​ത്ത​ണ​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ഗ​ണേ​ഷ്കു​മാ​ര്‍ പ​ത്ത​നാ​പു​ര​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment