കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളാണ് സ്തംഭിച്ചിരിക്കുന്നത്. സമ്പര്‍ക്ക വ്യാപന സാധ്യത ഏറ്റവുമധികം ഉയര്‍ത്തുന്ന ലൈംഗിക തൊഴില്‍ മേഖലയും കഷ്ടത്തിലാണ്. പട്ടിണി മാറ്റാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് ബൊളീവിയയിലെ ലൈംഗിക തൊഴിലാളികള്‍.
ബയോ സെക്യുരിറ്റി ഉപകരണങ്ങള്‍ പരീക്ഷിച്ച് തൊഴിലിനെ പിടിച്ചു നിര്‍ത്താനാണ് ശ്രമം. ബ്ളീച്ച് ബോട്ടില്‍, ഗ്ളൗസ്, റെയ്ന്‍കോട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു.
ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്ഗനൈസേഷന് ഓഫ് നൈറ്റ് വര്‍ക്കേഴ്സ് ബൊളീവീയ മുമ്പോട്ട് വെച്ചിരിക്കുന്ന 30 പേജ് വരുന്ന കോവിഡ് സുരക്ഷാ മാനുവലിലാണ് ഇക്കാര്യങ്ങളുള്ളത്.
തിഗ് സ്കിമ്മിംഗ് ‘ബയോ സെക്യുരിറ്റി സ്യൂട്ട്’ വരെ മാനദണ്ഡങ്ങളില്‍ പെടുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നഷ്ടമായതോടെ പകല്‍ സമയത്തെ നിയന്ത്രണങ്ങളെങ്കിലൂം എടുത്തുമാറ്റാന്‍ ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.
നൈറ്റ് കര്‍ഫ്യൂ കര്‍ശനമാക്കിയതോടെ ഇവരില്‍ പലരും ജോലി വൈകുന്നേരത്തേക്ക് ആക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയത് ഇവരുടെ വരുമാനം മുട്ടിച്ചിരിക്കുകയാണ്.
ലൈംഗികത്തൊഴില്‍ നിയമവിധേയമായ നാടാണ് ബൊളീവിയ. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഇടുന്ന വസ്ത്രങ്ങള്‍ക്ക് പുറമേ പേപ്പര്‍ ഫേസ് മാസ്ക്ക്, പ്ലാസ്റ്റിക്ക് മുഖംമൂടി, കയ്യുറകള്‍, റെയിന്‍ കോട്ട് എന്നിവയും ഇവിടെ പലരും ഉപയോഗിക്കുകയാണ്.
സ്വന്തമായി സംരക്ഷിക്കപ്പെടുന്ന ബയോ സെക്യൂരിറ്റി സ്യൂട്ടുകള്‍ ഉപയോഗിച്ചാല്‍ ജോലി ചെയ്യാന്‍ അനുവദിക്കാമോ എന്നാണ് ഇവര്‍ പറയുന്നത്. മക്കളെ വളര്‍ത്താനും അവരെ പഠിപ്പിക്കാനും കുടുംബം പോറ്റാനും തുടങ്ങി അനേകം കാര്യങ്ങളാണ് ഇവര്‍ക്ക് പുതിയ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നത്.
ബൊളീവിയയില്‍ ഇതുവരെ 48,187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,807 പേര് മരണമടയുകയും ചെയ്തു. കോവിഡ് ടെസ്റ്റുകള്‍ ഏറ്റവും കുറവ് നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ബൊളീവിയയില്‍ രോഗബാധിതരുടെ എണ്ണം ഇതിന്റെ പല മടങ്ങാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.