മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി! കോടതി വിധിക്ക് പിന്നാലെ രൂ​പം മാ​റ്റി ഐ​എ​സ് വ​ധു; അഭയാര്‍ഥി ക്യാമ്പിലുളള ഷമീമയുടെ പുതിയ ചിത്രം പുറത്ത്‌

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തോ​ടെ രൂ​പം മാ​റ്റി ഐ​എ​സ് വ​ധു എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഷ​മീ​മ ബീ​ഗം. സി​റി​യ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലു​ള​ള ഷ​മീ​മ​യു​ടെ പു​തി​യ ചി​ത്രം ചി​ല ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

മു​ന്പ് പു​റ​ത്തു​വ​ന്നി​ട്ടു​ള​ള ചി​ത്ര​ങ്ങ​ളി​ൽ ഷ​മീ​മ ബൂ​ർ​ഖ ധ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ ജീ​ൻ​സും ടീ​ഷ​ർ​ട്ടും തൊ​പ്പി​യും ധ​രി​ച്ചു​ള്ള ഷ​മീ​മ​യു​ടെ ചി​ത്ര​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​യാ​യ ഇ​വ​ർ 2015ൽ ​പ​തി​ന​ഞ്ചു വ​യ​സു​ള്ള​പ്പോ​ൾ സി​റി​യ​യി​ൽ പോ​യി ഐ​സി​ൽ ചേ​ർ​ന്ന​താ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ബ്രി​ട്ട​ൻ പൗ​ര​ത്വം റ​ദ്ദാ​ക്കി​യ​ത്. ഷ​മീ​മ​യു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ങ്ങി​യെ​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ല്കി​യ​ത്.

ഇ​തി​നെ​തി​രേ അ​പ്പീ​ൽ ന​ല്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു. ഷ​മീ​മ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ ഐ​എ​സി​ൽ ചേ​ർ​ന്ന മ​റ്റു​ള്ള​വ​രും ഇ​തേ​പാ​ത പി​ന്തു​ട​ർ​ന്ന് ബ്രി​ട്ട​നി​ൽ എ​ത്തു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​റ​യു​ന്ന​ത്. ബ്രി​ട്ട​നി​ൽ എ​ത്തി​യാ​ലു​ട​ൻ ഷ​മീ​മ​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment