ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങൾ മുഴുവനായും പരിസര പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാത്തത് ഈ മേഖലയെ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക പരത്തുന്നു.
പൊതുജനങ്ങളും ചില്ലറ വ്യാപാരികളും ആശ്രയിച്ചിരുന്നത് ആലുവ മാർക്കറ്റിനെയാണ്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി മാർക്കറ്റ് അടഞ്ഞ് കിടക്കുന്നതിനാലും നഗരത്തിലെ മറ്റ് കച്ചവട സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്റ് പരിധിയിൽ വരുന്നതിനാലും ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഇന്ന് മന്ത്രിയടക്കമുള്ളവർ പങ്കെടുക്കുന്ന ഉന്നതതല വീഡിയോ കോൺഫറൻസിലാണ് ഇനി ആലുവക്കാരുടെ പ്രതീക്ഷ.