കോവിഡ് വ്യാപനം മ​റ​യാ​ക്കി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അമിത വില ഈടാക്കുന്നതായി പരാതി


തു​റ​വൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി ആക്ഷേ​പം. പ​ല ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ​ക്കും വി​പ​ണി വി​ല​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം വി​ല ഈ​ടാ​ക്കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.

പ​ഴം, പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ൽ കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ച്ച് വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.​ ക​ർ​ക്കി​ട​ക വാ​വ് പ്ര​മാ​ണി​ച്ച് ഇ​ക്കു​റി പൊ​തു​വാ​യി ബ​ലി​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രാ​ണ് ബു​ദ്ധി​മു​ട്ട് ഏ​റെ​ അ​നു​ഭ​വി​ക്കു​ന്ന​ത്.​ മേ​ഖ​ല​യി​ലെ പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​ല​തും അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തും വി​ല വ​ർധന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യം മാ​ത്രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ ജ​നത്തിര​ക്കാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല. പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ റോ​ഡി​ൽ മാ​ത്ര​മാ​കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോലീസിന്‍റെ ശ്ര​ദ്ധ പ​തി​യു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ അ​തേ​സ​മ​യം പ​ല നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും ക​ട​ക​ളി​ൽ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന​താ​യും ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.

Related posts

Leave a Comment