ഹരിപ്പാട്ട് ജയറാമിന്‍റെ കൊലപാതകം; പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; ഉടൻ കുടുങ്ങുമെന്ന് പോലീസ്


ഹ​രി​പ്പാ​ട്: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ചി​ങ്ങോ​ലി സ്വ​ദേ​ശി​ക​ളാ​യ ഹ​രീ​ഷ്(32) ക​ലേ​ശ്( 33) എ​ന്നി​വ​ർ​ക്കെ​തി​രെ ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ചി​ങ്ങോ​ലി നെ​ടി​യ​ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ക്ര​മ​ന്‍റെ മ​ക​ൻ ജ​യ​റാം (31) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടു മ​ണി​യോ​ടെ ചി​ങ്ങോ​ലി വാ​യ​ന​ശാ​ല ജം​ഗ്ഷ​നു സ​മീ​പമാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.​

ജ​യ​റാ​മി​ന്‍റെ ഇ​ട​തു​കാ​ലി​ലാ​ണ് കു​ത്തേ​റ്റ​ത്. ര​ക്തം വാ​ർ​ന്നു​റോ​ഡി​ൽ വീ​ണു കി​ട​ന്ന ജ​യ​റാ​മി​നെ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു​രാ​ജ് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​യി​ല്ല.

ഇ​വ​ർ മൂ​വ​രും കെ​ട്ടി​ട നി​ർ​മാണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ജ​യ​റാം ക​ഴി​ഞ്ഞ​ദി​വ​സം ക​രാ​റു​കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ എ​ത്തി​യ​തി​നി​ടെയാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

Related posts

Leave a Comment