ഇതുകൊണ്ട് എന്തുനേടി ? അ​ട​ച്ചു പൂ​ട്ടി​യ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ ഗുണ്ടായിസം: നാലുപേർ പോലീസ് പിടിയിൽ


ഏ​റ്റു​മാ​നൂ​ർ: അ​ട​ച്ചു പൂ​ട്ടി​യ ഏ​റ്റു​മാ​നൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ ബാ​രി​ക്കേ​ഡു​ക​ൾ ന​ശി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രെ കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു.

ഏ​റ്റു​മാ​നൂ​ർ 101 ക​വ​ല മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ ജോ​ബി ജോ​ണ്‍ (38), മു​ല്ല​ശേ​രി ഷൈ​ജു (32), അ​തി​ര​ന്പു​ഴ പു​ത്ത​ൻ വീ​ട്ടി​ൽ സെ​യ്ദ് മു​ഹ​മ്മ​ദ് (62) ധ​ർ​വേ​ഷ് (51)എ​ന്നി​വരാണ് പി​ടി​യി​ലാ​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തത്തുട​ർ​ന്ന് മാ​ർ​ക്ക​റ്റ് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ർ ബാ​രി​ക്കേ​ഡു​ക​ൾ ച​വി​ട്ടി മ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ൽ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി സം​ഘ​ടി​ച്ചെ​ത്തി​യ​വ​ർ പോ​ലി​സും ന​ഗ​ര​സ​ഭ​യും സ്ഥാ​പി​ച്ച ബാ​രി​ക്കേഡു​ക​ളും പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചുകൊ​ണ്ട് വ​ലി​ച്ചു കെ​ട്ടി​യ ക​യ​റു​ക​ളും ബോ​ർ​ഡു​ക​ളും ച​വി​ട്ടി തെ​റി​പ്പി​ക്കുകയും ത​ക​ർ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മ്മാ​രും നാ​ട്ടു​കാ​രും ഓ​ടി വ​ന്ന​പ്പോ​ൾ സം​ഘ​ങ്ങ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെട്ടു.

പി​ന്നീ​ട് കൗ​ണ്‍​സി​ല​ർ​മാർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം അ​ക്ര​മി സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സി​ല​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പിന്നീട് ബാ​രി​ക്കേ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment