തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എണ്ണൂറിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ സന്പർക്ക രോഗവ്യാപനത്തിൽ ആശങ്കയേറി.
ഇതേത്തടുർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
കോവിഡ് ബാധ രൂക്ഷമായ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ആലപ്പുഴ, എറണാകുളം മേഖലകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്മെന്റായി പ്രഖ്യാപിച്ചു.
എറണാകുളത്ത് ഒടുവിൽ രോഗം സ്ഥിരീകരിച്ച 98 പേരിൽ 84 പേരും സന്പർക്ക രോഗബാധിതരാണെന്നുള്ളത് ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം ജില്ലയിൽ 222 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ സന്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 203 ആണ്.