ന്യൂഡല്‍ഹി: വാല്‍വുള്ള എന്‍95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലെന്നും സാധാരണ ജനങ്ങള്‍ തുണികൊണ്ടുള്ള മാസ്ക് ധരിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഇക്കാര്യമറിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്ത് നല്കി. നേരത്തെ എന്‍95 മാസ്കുകൾ ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശം ഇറക്കിയിരുന്നു.
എന്നാല്‍ സാധാരണക്കാര്‍ എന്‍95 മാസ്കുകൾ ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദ്ദേശം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചത്.