അന്പലപ്പുഴ; കോവിഡ് അകലം പാലിക്കാൻ കടയുടെ മുൻഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിനുശേഷം മധ്യഭാഗത്തായി ചെറിയ കവാടം ഒരുക്കി അഷറഫ്.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്പതാം വാർഡിൽ മേവൂർ സ്റ്റോറിലെ അഷറഫാണ് കടയിൽ സാധനങ്ങൾ വാങ്ങുന്നതിന് എത്തുന്നവരുമായി അകലം പാലിക്കാൻ ഗൾഫ് മാതൃകയിൽ കടയും അതിന്റെ മുൻഭാഗത്തും പ്ലാസ്റ്റിക് ഷീറ്റിൽ പ്രത്യേക വാതിലുകൾ ഒരുക്കിയിരിക്കുന്നത്.
കടയുടെ മുൻഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിനുശേഷം മധ്യഭാഗത്തായി ചെറിയ കവാടം ഒരുക്കിയിരിക്കുകയാണ്. ആവശ്യക്കാർക്ക് ഇതിലൂടെയാണ് സാധനങ്ങൾ വാങ്ങുന്നതിനും പണം കൈമാറുന്നതിനും സൗകര്യം ഒരുക്കിയിരിക്കുന്നത് .
കഴിഞ്ഞ മൂന്നു ദിവസമായി ഇത്തരത്തിലാണ് കച്ചവടം നടത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽ കടകൾ ശീതീകരിക്കുന്നരീതിയാണ് അഷറഫ് തെരഞ്ഞെടുത്തത്.
ജിദ്ദയിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ മാർക്കറ്റിംഗ് മാനേജരായ മകൻ ആഷിക്കിന്റെ രൂപകൽപ്പനയാണ് ഇതിനുപിന്നിൽ. അഷറഫിന്റെ മാതൃക നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും അഷറഫിനെ അനുകരിക്കാനുള്ള ശ്രമത്തിലാണ്.