അ​ന്ന് അ​നു​ജി​ത് നി​ര​വ​ധി ജീ​വ​നു​ക​ൾ ര​ക്ഷി​ച്ചു; ഇ​നി നി​ര​വ​ധി പേ​രി​ൽ ജീ​വി​ക്ക​ട്ടെ! 2010 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങി​യ പ​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന വാ​ർ​ത്ത​ക​ളി​ലൊ​ന്നാ​യി​രു​ന്നു ആ സംഭവം…

തി​രു​വ​ന​ന്ത​പു​രം: 2010 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങി​യ പ​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന വാ​ർ​ത്ത​ക​ളി​ലൊ​ന്നാ​യി​രു​ന്നു “പാ​ള​ത്തി​ൽ വി​ള്ള​ൽ: ചു​വ​ന്ന സ​ഞ്ചി വീ​ശി വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ടം ഒ​ഴി​വാ​ക്കി’ എ​ന്ന​ത്.

അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തു ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​യും കൊ​ട്ടാ​ര​ക്ക​ര എ​ഴു​കോ​ണ്‍ ഇ​രു​ന്പ​ന​ങ്ങാ​ട് വി​ഷ്ണു മ​ന്ദി​ര​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ മ​ക​നു​മാ​യ അ​നു​ജി​ത്താ​യി​രു​ന്നു.

പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ര കി​ലോ​മീ​റ്റ​റോ​ളം ട്രാ​ക്കി​ലൂ​ടെ ഓ​ടി ചു​വ​ന്ന പു​സ്ത​ക സ​ഞ്ചി വീ​ശി​യാ​ണ് അ​നു​ജി​ത്തും സു​ഹൃ​ത്തും അ​പാ​യ സൂ​ച​ന ന​ൽ​കി​യ​ത്. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ട്രെ​യി​ൻ കൃ​ത്യ​സ​മ​യ​ത്ത് നി​ർ​ത്താ​നാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ന്ന് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച അ​നു​ജി​ത് (27) ഓ​ർ​മ്മ​യാ​കു​ന്പോ​ൾ എ​ട്ടു പേ​രി​ലൂ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്.

അ​പ​ട​ക​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നു​ജി​ത് മ​സ്തി​ഷ​ക മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യം, വൃ​ക്ക​ക​ൾ, ര​ണ്ടു ക​ണ്ണു​ക​ൾ, ചെ​റു​കു​ട​ൽ, കൈ​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു​ള്ള​വ​ർ​ക്കാ​യി ന​ൽ​കി​യ​ത്.

തീ​വ്ര ദു:​ഖ​ത്തി​ലും അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ കു​ടും​ബ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.ഷൈലജ ആ​ദ​ര​വ​റി​യി​ച്ചു. അ​നേ​കം പേ​രെ ര​ക്ഷി​ച്ച് ജീ​വി​ത​ത്തി​ൽ ത​ന്നെ മാ​തൃ​ക​യാ​യ അ​നു​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 14-ാം തീ​യ​തി കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് സ​മീ​പം വ​ച്ചാ​ണ് അ​നു​ജി​ത്ത് ഓ​ടി​ച്ച ബൈ​ക്കി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​നു​ജി​ത്തി​നെ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കിം​സ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു.

ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യെ​ങ്കി​ലും 17-ന് ​മ​സ്തി​ഷ്ക മ​ര​ണം സംഭവിച്ചു. ര​ണ്ട് അ​പ്നി​യ ടെ​സ്റ്റ് ന​ട​ത്തി മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള​റി​യാ​വു​ന്ന ഭാ​ര്യ പ്രി​ൻ​സി​യും സ​ഹോ​ദ​രി അ​ജ​ല്യ​യും അ​വ​യ​വ​ദാ​ന​ത്തി​നു മു​ന്നോ​ട്ടുവ​രി​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ മ​ര​ണാ​ന്ത​ര അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി വ​ഴി​യാ​ണ് അ​വ​യ​വ​ദാ​ന പ്ര​ക്രി​യ ന​ട​ത്തി​യ​ത്. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി സ​ണ്ണി തോ​മ​സി​നാ​ണ് (55) ഹൃ​ദ​യം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് കൃ​ത്യസ​മ​യ​ത്ത് ഹൃ​ദ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യം വ​ള​രെ വ​ലു​താ​യി​രു​ന്നു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശപ്ര​കാ​രം സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​ർ ഇ​തി​നാ​യി വി​ട്ടു കൊ​ടു​ത്തു. ഈ ​ഹെ​ലി​കോ​പ്ട​റി​ന്‍റെ ര​ണ്ടാം അ​വ​യ​വ വി​ന്യാ​സ ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ‌വ​റാ​യി​രു​ന്ന അ​നു​ജി​ത്ത് ലോ​ക്ക്ഡൗ​ണ്‍ ആ​യ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ പ്രി​ൻ​സി ജു​വ​ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. മൂ​ന്നു വ​യ​സു​ള്ള മ​ക​നു​ണ്ട്.

Related posts

Leave a Comment