കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും.
നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.