സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ ര​ഹ​സ്യഅ​റ! താക്കോ​ലി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍; വെ​ട്ടി​പ്പൊ​ളിച്ചു ക​സ്റ്റം​സ്; രഹസ്യഅറ തുറന്നപ്പോൾ ക​സ്റ്റം​സ് ഞെട്ടി

സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര പാ​ഴ്‌​സ​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ ര​ഹ​സ്യ അ​റ ! കൂ​ട്ടി​ല​ങ്ങാ​ടി പ​ഴ​മ​ള്ളൂ​ര്‍ സ്വ​ദേ​ശി പ​ഴേ​ട​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​സ്റ്റം​സ് ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യ​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ് കൊ​ച്ചി യൂ​ണി​റ്റ് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​നു വീ​ട് പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ര​ഹ​സ്യ അ​റ ക​ണ്ട​ത്.

വീ​ട്ടി​ലെ മു​റി​യി​ല്‍ ചു​മ​ര് തു​ര​ന്നു​ള്ള അ​ല​മാ​ര​യു​ണ്ടാ​യി​രു​ന്നു. ഈ ​അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഉ​ള്ളി​ല്‍ മ​റ്റൊ​രു ര​ഹ​സ്യ അ​റ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​ല​മാ​ര​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​വ നി​ര്‍​മി​ച്ച​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ഈ ​അ​റ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. അ​റ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ട്ട് തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. തു​റ​ക്കാ​ന്‍ താ​ക്കോ​ലി​ല്ലെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ മ​റു​പ​ടി. മു​റി സീ​ല്‍ ചെ​യ്യു​മെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു പൂ​ട്ട് കു​ത്തി​ത്തു​റ​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പു​റ​ത്തു​നി​ന്നു​ള്ള ജോ​ലി​ക്കാ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ഹ​സ്യ അ​റ കു​ത്തി​തു​റ​ന്നു. വെ​ല്‍​വ​റ്റ് പ​തി​ച്ച പ്ര​ത​ല​മാ​യി​രു​ന്നു അ​റ​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​അ​റ കൂ​ടാ​തെ ഇ​തി​നു​ള്ളി​ല്‍ മ​റ്റൊ​രു അ​റ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​സ്റ്റം​സ് ക​ണ്ടെ​ത്തി. മ​ണി​ക്കൂ​റു​ക​ള്‍ ചെ​ല​വ​ഴി​ച്ച “ഓ​പ്പ​റേ​ഷ​ന്‍’ ഫ​ലം ക​ണ്ടെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍. തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ക​സ്റ്റം​സ്. എ​ന്നാ​ല്‍ പൂ​ട്ടു​പൊ​ളി​ച്ച​തോ​ടെ ക​സ്റ്റം​സ് ഞെ​ട്ടി, ശൂ​ന്യം!

അ​ബൂ​ബ​ക്ക​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പേ ത​ന്നെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ക്കു മെ​ന്ന് അ​ബൂ​ബ​ക്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​തെ​ല്ലാം മാ​റ്റാ​നു​ള്ള സ​മ​യ​വും സൗ​ക​ര്യ​വും ഇ​വ​ര്‍​ക്കു ല​ഭി​ച്ചു.

റെ​യ്ഡി​നു മു​ന്പു ത​ന്നെ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തെ​ന്നാ​ണ് ക​സ്റ്റം​സി്ന്റെ വി​ല​യി​രു​ത്ത​ൽ. സ്വ​ര്‍​ണം സൂ​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് അ​റ​യ്ക്കു​ള്ളി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​തെ​ന്നാ​ണ് ക​സ്റ്റം​സ് ക​രു​തു​ന്ന​ത്. ര​ഹ​സ്യ അ​റ സം​ബ​ന്ധി​ച്ച് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം കൊ​ച്ചി​യി​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്.

ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ബൂ​ബ​ക്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ന​യ​ത​ന്ത്ര പാ​ഴ്‌​സ​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രി​ലൊ​രാ​ളാ​ണ് അ​ബൂ​ബ​ക്ക​റെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ നി​ഗ​മ​നം.

ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം വി​റ്റ​ഴി​ച്ച​തി​ലും അ​ബൂ​ബ​ക്ക​റി​നു പ​ങ്കു​ണ്ടെ​ന്നു ക​സ്റ്റം​സ് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച പ​ക​ല്‍ 12 മ​ണി​ക്ക് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കി​ട്ട് 5.30 നാ​ണ് അ​വ​സാ​നി​ച്ച​ത്.

Related posts

Leave a Comment