കു​ല​ശേ​ഖ​ര​പു​ര​ത്ത് കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ്; പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​


​ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​ര​പു​ര​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സ്ത്രീ​ക്ക് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ മ​ണ്ണ​ടി്ശേ​രി​ൽ കൊ​ട്ടി​ലി​ൽ വീ​ട്ടി​ൽ റ​ഹി​യാ​ന​ത്ത് (55) ആ​ണ് മ​രി​ച്ച​ത്.​

രാ​വി​ലെ ശ്വാ​സം മു​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​പി​ന്നീ​ട് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് പ​നി ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​താ​യി മ​ന​സി​ലാ​ക്കി​യ​തി​നെ ത്തുട​ർ​ന്ന് ഇ​വ​രു​ടെ മ​ക​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.​ഇ​തും പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് പോ​സി​റ്റീ​വാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ര​ണം അ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

ഇ​വ​രെ​ല്ലാം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രി​ച്ച സ്ത്രീ​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം മു​മ്പ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വ​വ്വാ​ക്കാ​വ് ജം​ഗ്ഷ​നി​ലെ ക്ലി​നി​ക്ക് അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു.

പ്ര​ദേ​ശ​ത്തെ വ​ഴി​ക​ളും അ​ട​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ​കൃ​ഷ്ണ കു​മാ​റും സെ​ക്ര​ട്ട​റി മ​നോ​ജും അ​റി​യി​ച്ചു.

Related posts

Leave a Comment