
കൊച്ചി: സ്വർണക്കള്ളക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരെയും കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചു.
ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനാലെന്നാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം, പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായാണ് സൂചന.
സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യോഗസ്ഥരെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.