ഓണം പട്ടിണിയിലാവരുത്; 88 ല​ക്ഷ​ത്തോ​ളം റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് സൗ​ജ​ന്യമായി നൽകുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 88 ല​ക്ഷ​ത്തോ​ളം വ​രു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ/​വ​ൻ​പ​യ​ർ, ശ​ർ​ക്ക​ര, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, സാ​ന്പാ​ർ പൊ​ടി, വെ​ളി​ച്ചെ​ണ്ണ/​സ​ണ്‍​ഫ്ള​വ​ർ ഓ​യി​ൽ, പ​പ്പ​ടം, സേ​മി​യ/​പാ​ല​ട, ഗോ​ത​ന്പ് നു​റു​ക്ക് എ​ന്നി​ങ്ങ​നെ 11 ഇ​ന​ങ്ങ​ളാ​ണു കി​റ്റി​ലു​ണ്ടാ​കു​ക.

ഓ​ഗ​സ്റ്റ് അ​വ​സാ​ന ആ​ഴ്ച​യോ​ടെ വി​ത​ര​ണം തു​ട​ങ്ങും. ഇ​തു​കൂ​ടാ​തെ മ​തി​യാ​യ അ​ള​വി​ൽ റേ​ഷ​ൻ ധാ​ന്യ​വി​ഹി​തം ല​ഭി​ക്കാ​ത്ത മു​ൻ​ഗ​ണ​നാ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റി​ൽ പ​ത്തു​കി​ലോ അ​രി വീ​തം 15 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും.

Related posts

Leave a Comment