പാ​ല​ത്താ​യി കേ​സി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു; ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​ട്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ലോ​ക്ക​ല്‍ പോ​ലീ​സ്


ത​ല​ശേ​രി:​ പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് എ​റ്റെ​ടു​ത്ത ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ലോ​ക്ക​ല്‍ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ. അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​നെ കേ​സ് ഏ​ൽ​പ്പി​ച്ച ശേ​ഷ​വും ലോ​ക്ക​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം പ്രോ​സി​ക്യൂ​ഷ​ന്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ച്ച​ത്. എ​ന്നി​ട്ടും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ എ​ത്തി​യ​ത് ദു​രൂ​ഹ​ത​യു​ള​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ വ​നി​ത ഐ​പി​എ​സ് ഓ​ഫീ​സ​റെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന വാ​ദം ഇ​ന്ന​ലെ പോ​ക്‌​സോ കോ​ട​തി അം​ഗീ​ക​രി​ച്ചു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഇ​ന്ന​ലെ പോ​ക്‌​സോ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഡി​സ്ട്രി​ക് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ബി.​പി. ശ​ശീ​ന്ദ്ര​നാ​ണ് ഇ​ന്ന​ലെ പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ഹ​ർ​ജി ന​ല്‍​കി​യ​ത്.

സാ​ധാ​ര​ണ പോ​ക്‌​സോ കോ​ട​തി​യി​ല്‍ സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. എ​ന്നാ​ല്‍ കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​സ്ട്രി​ക്ട് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ ത​ന്നെ തു​ട​ര​ന്വേ​ഷ​ണ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി​യി​ലും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അം​ബി​കാ ദേ​വി​ക്ക് പ​ക​രം സീ​നി​യ​ര്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​മ​ന്‍ ച​ക്ര​വ​ര്‍​ത്തി​യാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി അ​ര ഡ​സ​ന്‍ ത​വ​ണ​യാ​ണ് ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഒ​രു പ​ത്ത് വ​യ​സു​കാ​രി​യു​ടെ മൊ​ഴി ഇ​ത്ര​യേ​റെ ത​വ​ണ രേ​ഖ​പ്പെ​ടു​ത്ത​ത് ത​ന്നെ ദു​രൂ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളു​ള്ള​താ​യി ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ഇ​ന്ന​ലെ പോ​ക്‌​സോ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

പൊ​തു സ​മൂ​ഹ​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന കേ​സാ​യ​തി​നാ​ലും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലും വീ​ഴ്ച​ക​ളോ​രോ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നി​ല്ലെ​ന്നും ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment