ക്രൂരതയുടെ പര്യായമായാണ് ഐഎസ് ഭീകരസംഘടന അറിയപ്പെടുന്നത്. കൈയിൽ അകപ്പെടുന്നവരെ പരമാവധി ക്രൂരമായാണ് ഇവർ കൊലപ്പെടുത്തുക. കഴുത്തറത്ത് കൊല്ലുകയാണ് െഎഎസിന്റെ പതിവ് ശൈലി.
കുട്ടികളെക്കൊണ്ട് തടവുകാരെ വെടിവച്ച് കൊല്ലുന്ന ക്രൂരവിനോദവും ഐഎസിനുണ്ട്.ഐഎസ് തലനായ അബൂബക്കർ അൽ ബാഗ്ദാദി കഴിഞ്ഞ ഒക്ടോബറിൽ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ഐഎസ് ഇല്ലാതാകുമെന്ന് കരുതിയിരുന്നവരുടെ മുന്നിലേക്കാണ് ആമീർ മുഹമ്മദ് സെയ്ദ് അബ്ദുൾ റഹ്മാൻ അൽമൗലി പുതിയ തലവനായി എത്തുന്നത്.
അൽമൗലിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 75 കോടി രൂപയാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സിറിയയിൽ അമേരിക്കൻ കമാൻഡോ നീക്കത്തിൽ കൊല്ലപ്പെട്ട അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായായിട്ടാണ് ഐഎസ് അൽമൗലിയെ കാണുന്നത്.
“അന്തകൻ’ എന്ന അപരനാമത്തിലാണ് അൽമൗലി അറിയപ്പെടുന്നത്. 1976ൽ ഇറാഖിലെ മൊസൂളിൽ തുർക്മെൻ കുടുംബത്തിലാണ് ജനിച്ചത്.
ഐഎസിൽ മുഖ്യപദവിയിൽ എത്തിയ അറബ് വംശജരല്ലാത്ത ചുരുക്കം ആളുകളിൽ ഒരാളാണ്. ഇസ്ലാമിക നിയമപണ്ഡതനായി അറിയപ്പെടുന്ന അൽമൗലിയാണ് യസീദി വംശഹത്യയെ ന്യായീകരിച്ച് ഉത്തരവുകൾ ഇറക്കിയിരുന്നത്.
പല പേരുകളിൽ അൽമൗലി അറിയപ്പെടുന്നുണ്ട്. അബ്ദുള്ള കർദാഷ് എന്ന പേരും ഇയാൾക്ക് ഉള്ളതായാണ് റിപ്പോർട്ട്. ഇയാള താത്ക്കാലികമായി ഐഎസ് തലവനാക്കിയതാണെന്നും റിപ്പോർട്ട് ഉണ്ട്.
ഐഎസ് ഇപ്പോൾ നടത്തുന്ന ആക്രമണങ്ങളുടെ പിന്നിൽ അൽമൗലിയാണ്. സിറിയയിൽ മൂന്നു ദിവസം കൂടുന്പോൾ അൽമൗലിയുടെ നേതൃത്വത്തിൽ ഐഎസ് ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.