കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രണ്ടു വനിതാ ജൂണിയർ ഡോക്‌‌ടർമാർക്ക് കൂടി കോവിഡ്


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു വ​നി​താ ജൂ​ണി​യ​ർ ഡോ​ക്‌‌ടർ​മാ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗൈ​ന​ക്കോ​ള​ജി, പ​തോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഗൈ​ന​ക്കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ഒ​രു യു​വ വ​നി​താ ഡോ​ക്ട​ർ ഹോ​സ്റ്റ​ലി​ൽ മ​റ്റ് ര​ണ്ട് പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​രോ​ടൊ​പ്പമാണ് താ​മ​സി​ച്ച​ത്.

അ​തി​നാ​ൽ ഇ​വ​ർ മൂ​ന്നു പേ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​രു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വ് ആ​യി. വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല.

Related posts

Leave a Comment