ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് മരുന്നായ കൊവാക്സിന്റെ ആദ്യ പരീക്ഷണം നടത്തി. ഡൽഹി എയിംസിലെ കോവിഡ് രോഗിയിലാണ് മരുന്ന് പരീക്ഷിച്ചത്.
മുപ്പതുകാരനായ രോഗിക്കാണ് കോവാക്സിന്റെ ആദ്യഡോസ് നൽകിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകും. ആദ്യ രണ്ടു മണിക്കൂർ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയയ്ക്കുമെങ്കിലും നിരീക്ഷണത്തിലായിരിക്കും.
ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെകാണ് കൊവാക്സിൻ വികസിപ്പിച്ചത്.
വാക്സിൻ മനുഷ്യശരീരത്തിൽ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അഞ്ചു പേരെയാണു വാക്സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 3500 പേർ വാക്സിൻ പരീക്ഷണത്തിനു സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.