ശിവശങ്കറുമായി സൗഹൃദം മാത്രം!ശി​വ​ശ​ങ്ക​റി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കി​ല്ല; കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നെ​യും അ​റ്റാ​ഷെ​യെ​യും കു​രു​ക്കി സ്വ​പ്‌​ന​യു​ടെ മൊ​ഴി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നെ​യും അ​റ്റാ​ഷെ​യെ​യും കൂ​ടു​ത​ല്‍ കു​രു​ക്കി​ലാ​ക്കു​ന്ന​തെ​ന്നു സൂ​ച​ന.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് സ്വ​പ്ന ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യ​താ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്.

കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന്‍റെ​യും അ​റ്റാ​ഷ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണു സ്വ​ര്‍​ണം ക​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യ​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ശി​വ​ശ​ങ്ക​റു​മാ​യി ത​നി​ക്ക് സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്രേ. കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​ത്ത് തു​ട​ങ്ങി​യ​തെ​ന്നും കോ​വി​ഡ് തു​ട​ങ്ങി​യ​പ്പോ​ള്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും തു​ട​ര്‍​ന്ന് അ​റ്റാ​ഷെ​യെ ക​ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കി​യ​താ​യും ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന വി​വ​ര​ങ്ങ​ളു​ണ്ട്.

ഓ​രോ ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തു​മ്പോ​ഴും കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നും അ​റ്റാ​ഷെ​യ്ക്കും 1,500 ഡോ​ള​ര്‍ പ്ര​തി​ഫ​ലം ന​ല്‍​കു​ക​യും 2019 ജൂ​ലൈ മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ 18 ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യും സ്വ​പ്‌​ന​യു​ടെ മൊ​ഴി​യി​ലു​ള്ള​താ​യാ​ണു വാ​ര്‍​ത്ത​ക​ള്‍.

എ​ന്നാ​ല്‍, സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തൂ​വെ​ന്നും പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment