ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി.
ഒറ്റ ദിവസത്തിനിടെ 757 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 31,358. നിലവിൽ 4,56,071 പേർ ചികിത്സയിലാണ്. ഇതുവരെ 8,49,431 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,57,117 ആയി. സംസ്ഥാനത്ത് ആകെ 13,132 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,99,749 കേസുകളും 3320 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1,28,389 ആയി ഉയർന്നു. മരണം 3777.
കർണാടകയിൽ 85,870 കേസുകളും ആന്ധാപ്രദേശിൽ 80,858 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 60,771 കേസുകളും ഗുജറാത്തിൽ 53,545 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.