വൈപ്പിന്‍: ആറര കോടി ചെലവ് ചെയ്ത് നെടുങ്ങാട്-നായരമ്പലം പള്ളിപ്പാലം പാലം നിര്‍മിച്ചിട്ടും നായരമ്പലം നെടുങ്ങാട് നിവാസികളുടെ യാത്ര ഇപ്പോഴും ദുരിതമയം. പാലത്തിന്റെ അപ്രോച്ച് റോഡും അനുബന്ധ റോഡും തകര്‍ന്ന് കിടക്കുന്നത് പുനര്‍ നിര്‍മിക്കാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്തിരിക്കുന്നത്.
എറെ നാളത്തെ മുറവിളിക്ക് ശേഷം നിരവധി പ്രതിസന്ധികള്‍ പിന്നിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് പൂർണമായി ഉപകാരപ്പെടണമെങ്കില്‍ ഈ പാലത്തിന്റെ ഇരു വശത്തുമായി തകര്‍ന്നു കിടക്കുന്ന നായരമ്പലം ജംഗ്ക്ഷന് മുതല്‍ നെടുങ്ങാട് പള്ളി ബസാര്‍ വരെ ഉള്ള റോഡ് പുനർ നിർമിക്കണം.
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് പള്ളിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഗസ്റ്റിന് മണ്ടോത്തും നായരമ്പലം കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി അഗസ്റ്റിന് അക്കാനത്തും സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.