പോലീസുകാര്‍ക്കെന്താ നിയമം ബാധകമല്ലേ? പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ക​റ​ങ്ങി ന​ട​ന്ന​താ​യി ആ​ക്ഷേ​പം

നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ക​റ​ങ്ങി ന​ട​ന്ന​താ​യി ആ​ക്ഷേ​പം. ഇ​ന്ന​ലെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ലാ​ണ് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മാ​സ്ക് ധ​രി​ക്കാ​തെ ക​റ​ങ്ങി ന​ട​ന്ന​ത്.

യൂ​ണി​ഫോം ധ​രി​ക്കാ​തെ സാ​ധാ​ര​ണ ഡ്ര​സി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്റ്റേ​ഷ​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പാ​റാ​വു​കാ​ര​നും മ​റ്റൊ​രു കേ​സി​ലെ പ്ര​തി​ക​ളും സ്റ്റേ​ഷ​ന​ക​ത്തു​ണ്ടാ​യി​രു​ന്നു. കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​വ​രും പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു മാ​സ്ക് ധ​രി​ച്ചുനി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ നി​യ​മ ലം​ഘ​നം.

മാ​സ്ക് ധ​രി​ക്കാ​തെ സ്റ്റേ​ഷ​ൻ കോം​പൗ​ണ്ടി​ൽ എ​ത്തി​യ വ്യ​ക്തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​വ​രോ​ട് അ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നാ​ണ് ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്റ്റേ​ഷ​ന​ക​ത്തു ക​യ​റി മാ​സ്ക് ധ​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത​യി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​താ​യും ജോ​ലി ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ അ​നാ​വ​ശ്യ സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത് മാ​നി​ക്കാ​തെ​യാ​ണ് മാ​സ്ക് ധ​രി​ക്കാ​തെ പോ​ലീ​സു​കാ​ര​ൻ സ്റ്റേ​ഷ​നു​ള്ളി​ൽ ക​റ​ങ്ങി​ന​ട​ന്ന​ത്.

Related posts

Leave a Comment