കോട്ടയം: ഓട്ടത്തിനിടയിൽ വാഹനത്തിന്റെ ടയർ പഞ്ചറായി യാത്ര വൈകിയെന്നോ മുടങ്ങിയെന്നോ ആരും പറയാനിടവരരുത്. ഒക്ടോബർ തുടക്കം മുതൽ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളിൽ ടയർ റിപ്പയറിംഗ് കിറ്റും ടയർ പ്രഷർ നിരീക്ഷണ സംവിധാനവുമുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇതിനായി മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കഴിഞ്ഞു. പുതിയതായി നിരത്തിൽ ഇറങ്ങുന്ന കാർ ഉൾപ്പെടെയുള്ള പുതിയ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ ഒക്ടോബർ മുതൽ വേണ്ടിവരില്ല. ഇത് ട്യൂബ്ലസ് ടയറുകളുടെ കാലമാണ്. ടയർ പഞ്ചറായാൽ അപ്പോൾത്തന്നെ ദ്വാരം ഒട്ടിച്ച് വാഹനത്തിലെ ചെറു കംപ്രസറിൽനിന്നു കാറ്റ് അടിക്കാം.
ടയറുകൾക്ക് കാറ്റ് കുറവെന്നു കണ്ടാൽ പെട്രോൾ പന്പിൽ കയറാതെ തനിയെ കാറ്റ് നിറച്ചെടുക്കാം. ടയർ പണി തനിയെ ചെയ്യാൻ സാധിക്കാത്തവർ മാത്രം ഇനി മുതൽ മറ്റുള്ളവരുടെ സഹായം തേടിയാൽ മതിയാകും.