കുന്നിക്കോട് : വിളക്കുടി കുന്നിക്കോട് കാരാംകോട് മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
കുട്ടി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്. ഡോക്ടര്‍ കൊല്ലം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണം നടത്തി കേസെടുത്തു. വെള്ളിയാഴ്ച വനിതാ പോ ലീസുകാര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുടെ ഇളയസഹോദരി എട്ടു വയസുകാരിയും പീഢനത്തിനിരയായതായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.