ജ​​​ന​​​റ​​​ല്‍ വാ​​​ര്‍​ഡ് 2,300 രൂ​​​പ, ഐസിയു 6,500 രൂ​​​പ, ഐസിയു വെന്‍റിലേറ്റർ 11,500 രൂ​​​പ! സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​ക്ക് (KASP) കീ​​​ഴി​​​ലു​​​ള്ള എംപാ​​​ന​​​ല്‍ ചെ​​​യ്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​യും സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍നി​​​ന്നു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി റെ​​​ഫ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​യും കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്കു​​​ക​​​ള്‍ നി​​​ശ്ച​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വും മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സ്റ്റേ​​​റ്റ് ഹെ​​​ല്‍​ത്ത് ഏ​​​ജ​​​ന്‍​സി (എ​​​സ്എ​​​ച്ച്എ) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ര്‍​ഗ​​​രേ​​​ഖ പ്ര​​​കാ​​​രം കി​​​ട​​​ത്തി ചി​​​കി​​​ത്സി​​​ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​ക്കി വ​​​രു​​​ന്നു.

കോ​​​വി​​​ഡ് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത ചി​​​കി​​​ത്സാ നി​​​ര​​​ക്ക് മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​ന്‍ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും മ​​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​വി​​​ഡ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​തൊ​​​രു ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ള്‍​ക്കും രോ​​​ഗി​​​യു​​​ടെ ഇ​​​ഷ്ട​​​പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലോ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലോ ചി​​​കി​​​ത്സ തേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

നേ​​​ര​​​ത്തെ ത​​​ന്നെ 28 സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് മാ​​​ത്രം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ട്ര​​​യാ​​​ജ് സം​​​വി​​​ധാ​​​ന​​​വും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്ക് സ്ര​​​വം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജ​​​ന​​​റ​​​ല്‍ വാ​​​ര്‍​ഡ് 2300 രൂ​​​പ, എ​​​ച്ച്ഡി​​​യു 3300 രൂ​​​പ, ഐ​​​സി​​​യു 6500 രൂ​​​പ, ഐ​​​സി​​​യു വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 11,500 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​തി​​​ദി​​​ന നി​​​ര​​​ക്കു​​​ക​​​ള്‍. പി​​​പി​​​ഇ കി​​​റ്റി​​​നു​​​ള്ള ചാ​​​ര്‍​ജും ഈ​​​ടാ​​​ക്കാം.

ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ഓ​​​പ്പ​​​ണ്‍ 2750 രൂ​​​പ, ആ​​​ന്‍റി​​​ജ​​​ന്‍ ടെ​​​സ്റ്റ് 625 രൂ​​​പ, എ​​​ക്സ്പേ​​​ര്‍​ട്ട് നാ​​​റ്റ് 3000 രൂ​​​പ, ട്രൂ ​​​നാ​​​റ്റ് (സ്റ്റെ​​​പ്പ് വ​​​ണ്‍) 1500 രൂ​​​പ, ട്രൂ ​​​നാ​​​റ്റ് (സ്റ്റെ​​​പ്പ് ടു) 1500 ​​​രൂ​​​പ തു​​​ട​​​ങ്ങി​​​യ സ​​​ര്‍​ക്കാ​​​ര്‍ നി​​​ര​​​ക്കി​​​ല്‍ വി​​​വി​​​ധ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ/ സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ളി​​​ല്‍ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്.

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ കോ​​​വി​​​ഡ് ചി​​​കി​​​ത്സ ചെ​​​ല​​​വ് പൂ​​​ര്‍​ണ​​​മാ​​​യും സ്റ്റേ​​​റ്റ് ഹെ​​​ല്‍​ത്ത് ഏ​​​ജ​​​ന്‍​സി വ​​​ഹി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടാ​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​നം റ​​​ഫ​​​ര്‍ ചെ​​​യ്യു​​​ന്ന കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ ചെ​​​ല​​​വ് കേ​​​ര​​​ള സ​​​ര്‍​ക്കാ​​ർ വ​​​ഹി​​​ക്കു​​​മെ​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

Leave a Comment