പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട ശേഷം പീഡനത്തിനിരയാക്കുന്ന സംഘത്തിലെ രണ്ടു പേര് പിടിയില്‍. പൂന്തുറ ജസീന മന്‍സിലില്‍ മുഹമ്മദ് സുഹൈല്‍ ഖാന്(19), ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു(26) എന്നിവരാണ് അറസ്റ്റിലായത്.
വാട്സാപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
സുഹൈല്‍ ഖാന് എതിരേ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനില്‍ നിലവില്‍ രണ്ട് പോക്സോ കേസുകളുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.