ഒ​റ്റ​പ്പാ​ലം ബൈ​പാ​സ് പ​ദ്ധ​തി; 140 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ഷ്ട​മാ​കും; പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വീട് നഷ്ടമാകും; ജ​ന​കീ​യ ആ​വ​ശ്യം ഇങ്ങനെ…


ഒ​റ്റ​പ്പാ​ലം: നി​ർ​ദി​ഷ്ട ഒ​റ്റ​പ്പാ​ലം ബൈ​പാ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​പ​ക്ഷം 140 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ഷ്ട​മാ​കും. ഒ​രു ഡ​സ​നി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും ന​ഷ്ട​മാ​കും. ഇ​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന.

പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ തു​ട​ങ്ങി സെ​ൻ​ഗു​പ്താ റോ​ഡ് വ​ഴി പാ​ലാ​ട്ട് റോ​ഡ് വ​ഴി ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബൈ​പാ​സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ സെ​ൻ​ഗു​പ്താ റോ​ഡ്, പാ​ലാ​ട്ട് റോ​ഡ് വ​ട​ക്കെ പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലെ 140 സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്ക​ണ്ടി വ​രി​ക.

ഭാ​ഗി​ക​മാ​യി 30 വീ​ടു​ക​ളേ​യും ബൈ​പാ​സ് ബാ​ധി​ക്കും. ന​ഗ​ര​ത്തി​ൽ തീ​യേ​റ്റ​റി​ന്‍റെ സ്ഥ​ല​ത്തേ​യും സ്കൂ​ളി​ന്‍റെ സ്ഥ​ല​വും പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്ക​ണ്ടി​വ​രും. ഇ​തി​ന് പു​റ​മേ മ​റ്റ് 15 സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ദ്ധ​തി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി നൂ​റി​ന് പു​റ​ത്ത് കു​ടും​ബ​ങ്ങ​ളെ നേ​രി​ൽ​ക​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ല​രു​ടെ​യും വാ​സ​സ്ഥ​ല​ത്തി​നൊ​പ്പം ഉ​പ​ജീ​വ​ന​മാ​ർ​ഗം കൂ​ടി ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ യോ​ഗം നേ​ര​ത്തെ അ​ധി​കൃ​ത​ർ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

വാ​ണി​യം​കു​ളം-​വ​രോ​ട് മം​ഗ​ലം റോ​ഡ് വി​ക​സി​പ്പി​ച്ച് ബൈ​പാ​സ് ആ​ക്ക​ണ​മെ​ന്നും ന​ഗ​ര​ത്തി​ൽ മേ​ല്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളു​മാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്.

റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മാ​ന്ത​ര​മാ​യി ബൈ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​മു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​ർ​ബി​ഡി​സി അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​ർ​ന​ട​പ​ടി​ക​ൾ അ​നു​വ​ർ​ത്തി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ൻ​റ് കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം സെ​ൻ​റ​ർ ഫോ​ർ മാ​നേ​ജ്മെ​ൻ​റ് ഡെ​വ​ല​പ്മെ​ന്‍റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

ന​ഗ​ര​ത്തി​നു​ള്ളി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ നി​ർ​ദി​ഷ്ട ബൈ​പ്പാ​സ് പ​ദ്ധ​തി​കൊ​ണ്ട് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ.​എ​ന്നാ​ൽ പ​ല​ർ​ക്കും വീ​ടും ഉ​പ​ജീ​വ​ന മാ​ർ​ഗ​വും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ജ​ന​കീ​യ ആ​വ​ശ്യം.

Related posts

Leave a Comment