മാന്നാർ: ഓട്ടോസ്റ്റാൻഡിനോട് ചേർന്ന് പടർന്നുപന്തലിച്ച് നിന്നിരുന്ന പേര സാമൂഹികവിരുദ്ധർ രാസ പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉണക്കി.ധാരളം കായ്ഫലത്തോടെ തണലേകി നിന്നിരുന്ന ഈ മരം ഉണക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
നവ മാധ്യമങ്ങൾ ഇത് ഏറ്റെടുത്തതോടെയാണ് ചെട്ടികുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന് ആഴ്ചമരം പ്രവർത്തകരുടെ ശ്രദ്ധയിൽ സംഭവം എത്തിയത്. ഒരാഴ്ചയിൽ ഒരു മരമെങ്കിലും നട്ട് സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആഴ്ചമരം.
ഈ സംഘടനയുടെ പ്രവർത്തകർ മാന്നാറിൽ എത്തി ഉണങ്ങിയ മരത്തോടു ചേർന്ന് പേരത്തൈ നടുകയും ചെയ്തു.ആഴ്ചമരം പ്രവർത്തകുടെ സാന്നിധ്യത്തിൽ ഓട്ടോ തൊഴിലാളി ആർ.മുരളി മരം നട്ടു.
സജിത് സംഘമിത്ര,സുരേഷ്കുമാർ,ഗോപൻ ഗോപിനാഥ്,സിനു മാങ്കാംകുഴി തുടങ്ങിയവർ പങ്കെടുത്തു. ജീവേനോടെ കരിച്ചുകളഞ്ഞ പേരമരത്തിന് ആന്ത്യാഞ്ജലി,ജീവനുവേണ്ടി ഒരു തൈ നടാം എന്ന ബോർഡും മരത്തിൽ ആഴ്ചമരം പ്രവർത്തകർ തൂക്കി.