പഴയന്നൂർ: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം മുങ്ങിയ ചേലക്കര പുലാക്കോട് സ്വദേശിയായ യുവതി യെയും കാമുക നെയും ചേലക്കര പോലീസ് അറസ്റ്റുചെയ്തു.
ഒരു വയസിനും പത്തു വയസിനും ഇടയിലുള്ള നാലു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണു യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ചേലക്കര പോലീസിൽ പരാതി നൽകിയി രുന്നു.
നാടുവിട്ട ഇരുവരെയും ആലപ്പുഴ എടത്വാ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇരുവരെയും എടത്വാ പോലീസ് ചേലക്കര പോലീസിനു കൈമാറി. ഇരുവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.