വേണ്ടപ്പെട്ടവർക്കല്ല, അർഹതപ്പെട്ടവർക്ക് നൽകണം; കോട്ടയം മെഡിക്കൽ കോളജ് ‘ക്വാർട്ടേഴ്സ് ’ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടും ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സ്.


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സ് പു​ന​ർനി​ർ​മാ​ണം ന​ട​ത്തി​യ​ശേ​ഷം അ​ർ​ഹ​ത​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി.

കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്കാ​ണ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ൽ നി​ന്നും ജി ​ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​ന് നൂറുക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ ജി​ല്ല​യ്ക്ക് വെ​ളി​യി​ൽ നി​ന്നു വ​ന്ന് ഇവിടെ ജോ​ലി ചെ​യ്യു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രി​ൽ പ​ല​രും ക്വാ​ർ​ട്ടേ​ഴ്സി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് പു​തി​യ​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ച​ട്ടം ലം​ഘി​ച്ച് ക്വാർ​ട്ടേ​ഴ്സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ നി​ര​വ​ധി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കാ​തെ കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ക​യാ​ണ്.

ച​ട്ടം ലം​ഘി​ച്ച് ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ക്കു​ക, ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ക്കു​ന്പോ​ൾ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കു​ക

തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment