ട്രോളിംഗ് നിരോധനം നാളെ അർധരാത്രിയോടെ തീരും; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബോ​ട്ടു​ക​ള്‍​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു അ​നു​മ​തി ന​ല്‍​ക​ണം

വൈ​പ്പി​ന്‍: കേ​ര​ള​തീ​ര​ത്ത് നാ​ളെ അ​ര്‍​ധ​രാ​ത്രി​ക്ക്‌​ശേ​ഷം ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ലാ​വ​ധി തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ കോ​വി​ഡ്-19 നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ ക​ട​ലി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ന​മ്പം-​വൈ​പ്പി​ന്‍ മ​ത്സ്യ​മേ​ഖ​ല സം​ര​ക്ഷ​ണ സ​മി​തി​യും മു​ന​മ്പം ട്രോ​ള്‍​നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് ആ​ൻ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​നും സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ പ​ല​തും ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തോ​ള​മാ​യി ക​ര​യി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര​ദേ​ശ​മേ​ഖ​ല ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് മ​ത്സ്യ​മേ​ഖ​ലാ സം​ര​ക്ഷ​സ​മി​തി ചെ​യ​ര്‍​മാ​നും ട്രോ​ള്‍ നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. ഗി​രീ​ഷ് പ​റ​ഞ്ഞു.

കാ​ള​മു​ക്ക് മേ​ഖ​ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി മ​ത്സ്യ പാ​ക്കിം​ഗി​നു അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ഓ​ള്‍​കേ​ര​ള ഫി​ഷ്മ​ര്‍​ച്ച​ന്‍റ്സ് ആ​ൻ​ഡ് ക​മ്മീ​ഷ​ന്‍ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​പി. ര​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment