മോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്‍; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…

ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു ഫോ​ൺ​കോ​ൾ. ന​ഗ​ര​ത്തി​ലെ മൂ​ത്ര​പ്പു​ര​യി​ൽ ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം.

പോ​ലീ​സ് ഇ​ര​ച്ചെ​ത്തി. ന​ന്നാ​യി വേ​ഷം ധ​രി​ച്ച ഒ​രു യു​വ​തി. ഒ​റ്റ നോ​ട്ട​ത്തി​ൽ ശ​രീ​ര​ത്തി​ൽ ഒ​രി​ട​ത്തും പ​രി​ക്കു​ക​ളി​ല്ല. പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ​യോ ആ​രെ​ങ്കി​ലും ആ​ക്ര​മി​ച്ച​തി​ന്‍റെ​യോ തെ​ളി​വു​ക​ൾ ഒ​ന്നു​മി​ല്ല. അ​ല്ലെ​ങ്കി​ലും പ​ട്ടാ​പ്പ​ക​ൽ സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ ക​ട​ന്നു​ക​യ​റി ആ​രെ​ങ്കി​ലും ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ല.

പോ​ലീ​സ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. കാ​ര​ണം ഇ​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. ഈ ​ന​ഗ​ര​ത്തി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഇ​ങ്ങ​നെ യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു.

അ​തും എ​ല്ലാം സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ. പ​രി​ക്കു​ക​ളി​ല്ല, ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല, ആ​രും ക​ണ്ട​വ​രി​ല്ല.. ആ​ദ്യ​മൊ​ക്കെ സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് പ​ല​വ​ട്ടം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ പോ​ലീ​സ് ഉ​ണ​ർ​ന്നു.

ഇ​തി​ലെ​വി​ടെ​യോ ഒ​രു ദു​രൂ​ഹ​ത ഒ​ളി​ഞ്ഞി​രി​പ്പി​ല്ലേ എ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. അ​തോ​ടെ മി​സിം​ഗ് കേ​സു​ക​ൾ പോ​ലീ​സ് പൊ​ടി​ത​ട്ടി​യെ​ടു​ത്തു. കാ​ണാ​താ​യി എ​ന്നു പ​റ​ഞ്ഞു പ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി വ​ന്നി​ട്ടു​ള്ള യു​വ​തി​ക​ളെ​യാ​ണ് ഇ​ങ്ങ​നെ മൂ​ത്ര​പ്പു​ര​ക​ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

32 യു​വ​തി​ക​ൾ

ഇ​തോ​ടെ അ​ന്വേ​ഷ​ണം ഗൗ​ര​വ​മു​ള്ള​താ​യി. സം​ഭ​വം നി​സാ​ര​മ​ല്ലെ​ന്നും കാ​ണാ​താ​യ യു​വ​തി​ക​ളെ​ല്ലാം ഒ​രേ രീ​തി​യി​ലാ​ണ് മ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​മ​ര​ണ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചു അ​ന്വേ​ഷ​ണ സം​ഘം നീ​ങ്ങി​യ​പ്പോ​ൾ രാ​ജ്യത്തെത്ത ന്നെ ഞെ​ട്ടി​ക്കു​ന്ന ചി​ല സം​ഭ​വ പ​ര​ന്പ​ര​ക​ളി​ലേ​ക്കാ​ണ് വെ​ളി​ച്ചം​വീ​ശി​യ​ത്.

അ​വി​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നു​ന്ന ക​ഥ​ക​ൾ പു​റ​ത്തു​വ​ന്നു. വി​ദേ​ശ സി​നി​മ​ക​ളി​ലും ക​ഥ​ക​ളി​ലു​മൊ​ക്കെ ക​ണ്ടും കേ​ട്ടും പ​രി​ച​യ​മു​ള്ള ഒ​രു സീ​രി​യ​ൽ കി​ല്ല​ർ ഈ ​സം​ഭ​വ​പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

ആ​രാ​ണ് പ്ര​തി​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സ​മൂ​ഹം വീ​ണ്ടും ന​ടു​ങ്ങി. ഒ​രു കാ​യി​ക അ​ധ്യാ​പ​ക​ൻ! പ്ര​ഫ​സ​ർ മോ​ഹ​ൻ കു​മാ​ർ… ഒ​ന്ന​ല്ല, ര​ണ്ട​ല്ല പ​ത്ത​ല്ല, 32 യു​വ​തി​ക​ളെ ഇ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു മോ​ഹ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തു കേ​ട്ടു പോ​ലീ​സ് പോ​ലും ഞെ​ട്ടി​ത്ത​രി​ച്ചു​പോ​യി.

എ​ന്നാ​ൽ, ഇ​ള​ക്കി​മ​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഇ​രു​പ​ത് കേ​സു​ക​ളി​ൽ മാ​ത്ര​മേ തെ​ളി​വുകളെയും സാ​ക്ഷി​ക​ളെ​യും ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞു​ള്ളൂ. കോ​ട​തി​യി​ലെ​ത്തി​യ 20 കൊ​ല​ക്കേ​സു​ക​ളി​ൽ ഇ​പ്പോ​ൾ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി വി​ധി ​വ​ന്നു.

പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ വ​ധ​ശി​ക്ഷ​യാ​ണ് ഈ ​കൊ​ടും കു​റ്റ​വാ​ളി​ക്കു കോ​ട​തി വി​ധി​ച്ച​ത്. മോ​ഹ​ൻ കു​മാ​ർ എ​ന്ന സീ​രി​യ​ൽ കി​ല്ല​റി​നെ​ കു​ടു​ക്കി​യ അ​ന്വേ​ഷ​ണ വ​ഴി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം ന​ട​ത്തു​ക​യാ​ണ് രാ​ഷ്‌​ട്ര​ദീ​പി​ക. ഇ​ന്നു മു​ത​ൽ വാ​യി​ക്കാം, സ​യ​നൈ​ഡ് കെ​ണി​യി​ലെ ശ​ല​ഭ​ങ്ങ​ൾ.

പ്ര​ഫ. മോ​ഹ​ൻ​കു​മാ​ർ

അ​തീ​വ ത​ന്ത്ര​ശാ​ലി​യും കൗ​ശ​ല​ക്കാ​ര​നു​മാ​യ ഒ​രു കു​റ്റ​വാ​ളി​യെ​യാ​ണ് മോ​ഹ​ൻ​കു​മാ​റി​ൽ പോ​ലീ​സി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ര​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​രെ ത​ന്‍റെ ഇം​ഗി​ത​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും തു​ട​ർ​ന്നു കൊ​ല​പ്പെ​ടു​ത്താ​നു​മൊ​ക്കെ ഇ​യാ​ൾ കൃ​ത്യ​മാ​യ ആ​സൂത്രണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

32 പേ​രെ വ​ക​വ​രു​ത്തി​ക്ക​ഴി​ഞ്ഞു മാ​ത്ര​മാ​ണ് പോ​ലീ​സി​ന് ഈ ​കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത് എ​ന്ന​ത് ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ എ​ത്ര​മാ​ത്രം ത​ന്ത്ര​പ​ര​മാ​യി​രു​ന്നു എ​ന്ന​തു സൂ​ചി​പ്പി​ക്കു​ന്നു. ആ​ർ​ക്കും ഒ​രു സം​ശ​യ​വും തോ​ന്നാ​ത്ത ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ക​രു​ക്ക​ൾ മു​ന്നോ​ട്ടു​നീ​ക്കി​യി​രു​ന്ന​ത്.

ഇ​ര​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​രെ വ​ല​യി​ലാ​ക്കാ​നു​മൊ​ക്കെ ഇ​യാ​ൾ പ്ര​ത്യേ​ക വി​രു​ത് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വ​ലി​യ വാ​ർ​ത്ത​ക​ളോ കേ​സു​ക​ളോ വി​വാ​ദ​ങ്ങ​ളോ സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​മു​ള്ള ഇ​ര​ക​ളെ ക​ണ്ടെ​ത്താ​ൻ ഈ ​ക്രി​മി​ന​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

ആ​ദ്യം ച​ങ്ങാ​ത്തം, പി​ന്നെ പ്ര​ണ​യം…

സാ​മ്പ​ത്തി​ക​മാ​യി താ​ഴെ നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ​യോ വി​വാ​ഹ​പ്രാ​യം ക​ഴി​ഞ്ഞു​നി​ല്‍​ക്കു​ന്ന​തോ ആ​യ സ്ത്രീ​ക​ളു​മാ​യി ആ​ദ്യം ച​ങ്ങാ​ത്തം കൂ​ടു​ന്ന​താ​ണ് രീ​തി.

പി​ന്നീ​ട് ഫോ​ൺ ന​ന്പ​ർ സൂ​ത്ര​ത്തി​ൽ കൈ​ക്ക​ലാ​ക്കും. ഫോ​ണി​ലൂ​ടെ മി​നി​റ്റു​ക​ൾ നീ​ളു​ന്ന സം​ഭാ​ഷ​ണ​ത്തി​ൽ തു​ട​ങ്ങും, പി​ന്നെ സം​ഭാ​ഷ​ണ സ​മ​യം നീ​ളും. വൈ​കാ​തെ അ​തൊ​രു പ്ര​ണ​യ​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കും. ഇ​തി​നി​ട​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വും ന​ൽ​കും.

അ​തി​തീ​വ്ര പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ക്കു​ന്ന​തോ​ടെ വീ​ട്ടു​കാ​രോ​ടു പോ​ലും പ​റ​യാ​തെ മോ​ഹ​ന​നെ തേ​ടി യു​വ​തി​ക​ൾ മോ​ഹ​ന​ൻ പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തും. എ​ന്തെ​ങ്കി​ലും രീ​തി​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ കൈ​യി​ലെ​ടു​ക്കാ​ൻ ഏ​തെ​ങ്കി​ലും അ​ന്പ​ല​ത്തി​ൽ വ​ച്ചു വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്യും.

ആ​ർ​ക്കും സം​ശ​യം വ​രാ​തി​രി​ക്കാ​ൻ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു മോ​ഹ​ന​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ ഇ​ഷ്‌​ട ഇ​ട​വും. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ​ക്കു സ​മീ​പ​മു​ള്ള ഏ​തെ​ങ്കി​ലും ലോ​ഡ്ജ് മു​റി​യി​ൽ ദ​ന്പ​തി​മാ​രെ​ന്ന വ്യാ​ജേ​ന മു​റി​യെ​ടു​ക്കും. ഒ​ന്നോ ര​ണ്ടോ ദി​വ​സം ഇ​ര​ക​ളോ​ടൊ​പ്പം അ​വി​ടെ ചെ​ല​വ​ഴി​ക്കും.

ഇ​തി​നി​ട​യി​ൽ അ​വ​രെ ത​ന്‍റെ ഇം​ഗി​ത​ത്തി​നു വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്നു ലോ​ഡ്ജ് മു​റി ഒ​ഴി​വാ​ക്കും. തു​ട​ർ​ന്നു വി​വാ​ഹ​ത്തി​നു മു​ന്പ് ഗ​ർ​ഭം ധ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് സ​യ​നൈ​ഡ് ക​ല​ർ​ത്തി നേ​ര​ത്തെ ത​യാ​റാ​ക്കി​യ ഗു​ളി​ക യു​വ​തി​ക്കു ന​ൽ​കും.

ഗു​ളി​ക ക​ഴി​ച്ചാ​ൽ ഉ​ട​ൻ മൂ​ത്ര​ശ​ങ്ക തോ​ന്നു​മെ​ന്നും അ​തി​നാ​ൽ പൊ​തു​മൂ​ത്ര​പ്പു​ര​യി​ൽ ചെ​ന്നി​ട്ടു ഗു​ളി​ക ക​ഴി​ച്ചാ​ൽ മ​തി​യെ​ന്നും ഉ​പ​ദേ​ശി​ക്കും. മോ​ഹ​ന്‍റെ സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ലും വാ​ക്കു​ക​ളി​ലും വി​ശ്വ​സി​ക്കു​ന്ന യു​വ​തി​ക​ൾ സ​മ്മ​തി​ക്കും. ഇ​തി​നി​ടെ, യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണി​ലെ സിം ​കാ​ർ​ഡും ത​ന്ത്ര​പ​ര​മാ​യി ഇ​യാ​ൾ കൈ​ക്ക​ലാ​ക്കും.

യു​വ​തി ഇ​യാ​ളു​ടെ വാ​ക്കു​കേ​ട്ട് ഗു​ളി​ക​യു​മാ​യി മൂ​ത്ര​പ്പു​ര​യി​ൽ ചെ​ന്ന ശേ​ഷം ക​ഴി​ക്കും.. അ​ടു​ത്ത നി​മി​ഷം അ​വി​ടെ പി​ട​ഞ്ഞു​വീ​ണു മ​രി​ക്കും. ഇ​തി​നി​ട​യി​ൽ ഗൂ​ഢ​മാ​യ ഒ​രു ആ​ന​ന്ദ​ത്തോ​ടെ മോ​ഹ​ൻ കു​മാ​ർ അ​ടു​ത്ത ഇ​ര​യെ തേ​ടി അ​വി​ടെ​നി​ന്നു യാ​ത്ര​യാ​കും.

(തു​ട​രും)

ത​യാ​റാ​ക്കി​യ​ത്: റെ​നീ​ഷ് മാ​ത്യു

Related posts

Leave a Comment