കാമ്പുള്ള ഒരു പിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. എന്നാല്‍ ചിലപ്പോഴൊക്കെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കനകലതയ്ക്ക് പിഴവു സംഭവിച്ചിട്ടുമുണ്ട്.
പണ്ട് ഒരു അഭിമുഖത്തില്‍ അഭിമുഖം നടത്തുന്ന ഒരാള്‍ ഇവരോട് ചോദിച്ചത് ‘നിങ്ങളെപോലെ മലയാള സിനിമയില്‍ സജീവമായ ഒരു അഭിനേത്രി എന്തിനാണ് ഷക്കീല സിനിമകളില്‍ ഓടി നടന്ന് അഭിനയിക്കുന്നത്?’ എന്നാണ്.
ഷക്കീല സിനിമകള്‍ മലയാളത്തില്‍ തരംഗമായിരുന്ന കാലത്ത് ഇവര്‍ ഒരുപാട് ഷക്കീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി ആയിരുന്നു അഭിമുഖം നടത്തിയ വ്യക്തി അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.
അപ്പോള്‍ കനകലത പറഞ്ഞ മറുപടി ആയിരുന്നു ശ്രദ്ധേയം. ‘നിങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ടോ? ഭക്ഷണം ഇല്ലാതെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ടോ? എന്നാല്‍, എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷവും ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. കൈയില്‍ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട്.
ഈ പറയുന്നവര്‍ ഒന്നും എനിക്ക് തിന്നാന്‍ കൊണ്ടുവന്ന് തരില്ല. ഞാന്‍ ജോലി ചെയ്താല്‍ മാത്രമേ എന്റെ വീട്ടില്‍ അടുപ്പ് പുകയുകയുള്ളു.ആ തിരിച്ചറിവ് എനിക്ക് ഉള്ളതുകൊണ്ടാണ് അത്തരം സിനിമകളില്‍ ഞാന്‍ അഭിനയിക്കാന്‍ പോയത്.’ എന്നായിരുന്നു ഇവരുടെ മറുപടി.
ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോവാണ് കനകലത സിനിമയിലെത്തുന്നത്. പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘ഉണര്‍ത്തുപാട്ട്’ ആയിരുന്നു കനകലതയുടെ ആദ്യ ചിത്രം. എന്നാല്‍ ആ സിനിമ റിലീസായില്ല. തുടര്‍ന്ന് ലെനിന് രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയില്‍ ചുവടുറപ്പിക്കുന്നത്. പിന്നെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറുകയും ചെയ്തു.