തനിക്ക് ബാല്യകാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദുര്‍ഗ്ഗ കൃഷ്ണ ഇപ്പോള്‍. പ്രായമായ ഒരു വ്യക്തിയില്‍ നിന്നാണ് തനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നതെന്ന് ദുര്‍ഗ കൃഷ്ണ പറയുന്നു.
ആ സംഭവത്തെക്കുറിച്ച് ദുര്‍ഗ പറയുന്നതിങ്ങനെ…’മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്.
ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള് എന്നെ മടിയില്‍ പിടിച്ചിരുത്തി. അയാളുടെ അനാവശ്യമായ ബാഡ് ടച്ച് മനസ്സിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു.
ടീച്ചര്മാര് അടക്കം ബസ്സില്‍ ഉണ്ടായിട്ടും എനിക്ക് ആ കാര്യം തുറന്നു പറയാനും, പ്രതികരിക്കാനും ധൈര്യം വന്നില്ല. ഇപ്പോള്‍ അന്ന് പ്രതികരിക്കാഞ്ഞതില്‍ ദുഃഖമുണ്ട്. ഒരുപക്ഷെ, ടീച്ചേഴ്സോ മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെപ്പറ്റി പറഞ്ഞു തന്നിരുന്നെങ്കില്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെ.
ഞാന്‍ ഒരു പെണ്ണായതു കൊണ്ടാണ് ഈ അവസ്ഥ വന്നത്. ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന് പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. പിന്നീട്, സ്കൂളില്‍ ചെന്നപ്പോള്‍, ഞാന്‍ കരയുന്നത് കണ്ട് ടീച്ചേഴ്സ് കാര്യം തിരക്കിയെങ്കിലും, നാണവും പേടിയും കാരണം തുറന്നു പറയാന്‍ കഴിഞ്ഞില്ല. പകരം, ഒരാള്‍ എന്നോട് കമ്മല്‍ ഊരി തരാന്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് പറഞ്ഞത്. ‘ ദുര്‍ഗ പറയുന്നു.