ഇവനാണ് യഥാര്‍ഥ ടാര്‍സന്‍, 41 വര്‍ഷം പുറംലോകമില്ലാതെ കൊടുംങ്കാട്ടില്‍! വിയറ്റ്‌നാം യുദ്ധകാലത്ത് അച്ഛന്‍ കാട്ടിലെത്തിച്ച വാന്‍ ലാംഗിനെ അറിയാം

NINTCHDBPICT000250409978 ടാര്‍സന്‍ കഥകള്‍ വായിക്കാത്തവര്‍ കുറവാണ്. ഈ സാങ്കല്പിക കഥയിലെ കേന്ദ്രകഥാപാത്രത്തെപോലെ ആരെങ്കിലുമുണ്ടോ. അതേ, അങ്ങനെ ഒരാള്‍ ഉണ്ട്. നാട്ടില്‍നിന്നു ചെറുപ്രായത്തില്‍ കാട്ടിലേക്കു പറിച്ചുനട്ട് കാടിന്റെ രീതികള്‍ പകര്‍ത്തിയൊരാള്‍. അങ്ങ് വിയറ്റ്‌നാമിലെ കൊടുംങ്കാട്ടിലാണ് ഇയാളുടെ താമസം.

ഹോ വാന്‍ ലാംഗ് എന്നാണ് ഇവന്റെ പേര്. വയസ് 41. 85 വയസുള്ള ഇയാളുടെ അച്ഛന്‍ ഹോ വാന്‍ താഹാണ് കൊച്ചു ലാംഗിനെ രണ്ടാം വയസില്‍ കാട്ടിലെത്തിച്ചത്. ആരോടും പിണങ്ങിയൊന്നുമല്ല ഇവര്‍ കാട്ടിലെത്തപ്പെട്ടത്. വിയറ്റ്‌നാം സൈന്യത്തില്‍ പട്ടാളക്കാരനായിരുന്നു താഹ. വിയറ്റ്‌നാം യുദ്ധത്തിനിടെ ഇയാളുടെ ഭാര്യയും രണ്ടു കുട്ടികളും അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതോടെ രണ്ടു വയസുള്ള ലാംഗിനെയും കൊണ്ട് കാടുകയറി.

NINTCHDBPICT000250409979രണ്ടാം വയസില്‍ കൊടുംങ്കാട്ടിലെത്തിയ ലാംഗിന്റെ ജീവിതം പിന്നീട് കാടിന്റെ രീതികളോട് ഉഴുകിച്ചേര്‍ന്നു. ടാര്‍സനെപ്പോലെ വള്ളിയില്‍ തൂങ്ങിയും മൃഗങ്ങളുമായി കൂട്ടുകൂടിയും ജീവിച്ചു. പക്ഷികളും പഴങ്ങളും കിഴങ്ങുകളും ഭക്ഷണമായി. മരത്തിന്റെ മുകളിലായിരുന്നു ഉറക്കം. 2013ല്‍ കാടിനോട് ചേര്‍ന്ന ചിലരാണ് ഇവരെ കണ്ടെത്തുന്നത്. അതോടെ ഇവരെ കാടിനോടു ചേര്‍ന്നുള്ള വീട്ടിലേക്കു മാറ്റി. ആദ്യം ഇതിനോട് പൊരുത്തപ്പെടാനായില്ലെങ്കിലും ഇപ്പോള്‍ പുതിയ ജീവിതരീതി ഇരുവരും ആസ്വദിക്കുന്നതായി അയല്‍ക്കാര്‍ പറയുന്നു.

Related posts