തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാവും സര്‍വീസുകള്‍ നടത്തുക.
നേരത്തെ രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളായിരുന്നു കെഎസ്ആര്‍ടിസി നടത്തി വന്നിരുന്നത്.
കണ്ടെയ്ൻമെന്റ് സോണിലും മത്സ്യബന്ധനം
ഓഗസ്റ്റ് അഞ്ചു മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെടെ മത്സ്യബന്ധനത്തിനും അനുമതി നൽകും. മത്സ്യബന്ധനബോട്ടുകൾക്ക് രജിസ്റ്റര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം.
എന്നാൽ, ലഭ്യമാകുന്ന മത്സ്യം അതത് സോണുകളില്‍ തന്നെ വില്‍ക്കണം. മത്സ്യബന്ധനത്തിനു പോകുന്ന സ്ഥലത്തുതന്നെ സംഘം തിരിച്ചെത്തുകയും വേണം. മത്സ്യലേലം പൂര്‍ണമായി ഒഴിവാക്കണം. പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റി മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കും.
ഓൺലൈൻ ക്ലാസ് സമയം നിജപ്പെടുത്തണം
വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം നിജപ്പെടുത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. അഞ്ചു മണിക്കൂര്‍ വരെ നീളുന്ന ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്കു ഭാരമാകും.
അതുകൊണ്ടു ക്ലാസുകള്‍ ഇടവിട്ടു നടത്തണം. ഗൃഹപാഠം, അസൈന്മെന്റ് എന്നിവ കുറച്ചുമാത്രം നല്കുന്ന സ്ഥിതി ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.