കൊച്ചി: സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 40,000 രൂപ തൊട്ടു. ഗ്രാം വിലയാകട്ടെ 5,000 രൂപയുമായി. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്.
അന്താരാഷ്ട്ര വിലയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തിലെത്താന്‍ കാരണമായത്. അന്താരാഷ്ട്ര വില ഇന്ന് രാവിലെ ട്രോയ് ഔണ്‍സിന് ഒരുവേള 1,971 ഡോളര്‍വരെ ഉയര്‍ന്നു. ഇന്നലെ ഗ്രാമിന് 4,965 രൂപയും പവന് 39,720 രൂപയുമായിരുന്നു വില.
കഴിഞ്ഞ 21 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണു സ്വര്‍ണം. കഴിഞ്ഞ 20ന് സംസ്ഥാനത്ത് ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു സ്വര്‍ണവില.
ഇവിടെനിന്നുമാണ് അതിവേഗത്തില്‍ നാല്പതിനായിരത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 3,400 രൂപയും ഗ്രാമിന് 425 രൂപയുമാണു വര്‍ധിച്ചത്. ഇന്നലെമാത്രം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചിരുന്നു.