തൃശൂർ: നെടുന്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്കു ചായയും 20 രൂപയ്ക്കു കാപ്പിയും 15 രൂപ നിരക്കിൽ പരിപ്പുവട, ഉഴുന്നുവട, പഴംപൊരി തുടങ്ങിയ നാടൻ പലഹാരങ്ങളും ലഭ്യമാക്കും.
വിമാനത്താവളത്തിൽ ചായ, കാപ്പി, ഒരു കഷണം ബ്രെഡ് എന്നിവയ്ക്ക് ഓരോന്നിനും ഇരുന്നൂറു രൂപവീതമാണ് ഈടാക്കുന്നത്. അമിത വില ചുമത്തി യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരേ കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി അയച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണ് നെടുന്പാശേരി വിമാനത്താവളം അധികൃതർ കുറഞ്ഞ നിരക്കിൽ ചായയും കടിയും ലഭ്യമാക്കാൻ തയാറായത്. സിയാലിന്റെ അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്വ. ഷാജിക്ക് അയച്ചുകൊടുക്കുകയായിരുന്നു.