കണ്ണൂർ: സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെതിരേ കള്ളക്കേസെടുത്ത് സമൂഹത്തിനു മുന്നിൽ അപമാനിക്കുന്നത് നിലന്പൂർ സീറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള ഇടതുപക്ഷത്തിന്റെ അടവാണെന്ന് സംസ്കാര സാഹിതി കണ്ണൂർ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെയും സാംസ്കാരിക കേരളത്തിന്റെ മനസാക്ഷി ഉണർത്താൻ കലാജാഥകളും നാടകങ്ങളുമായി സാംസ്കാരിക തട്ടകത്ത് നിറസാന്നിധ്യമായ ഷൗക്കത്തിനെതിരേ നടത്തുന്ന ദുഷ്പ്രചാരണം ബോധപൂർവമാണ്.
ഇത്തരം തരംതാണ നടപടികളിൽനിന്ന് അൻവറിനെ പോലുള്ളവരും സിപിഎമ്മും പിന്മാറണമെന്നും ഇത്തരം അധമപ്രവർത്തനങ്ങൾക്കെതിരേ സാംസ്കാരിക ലോകം പ്രതിഷേധിക്കണമെന്നും സംസ്കാര സാഹിതി ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറന്പ് അധ്യക്ഷത വഹിച്ചു. എം. പ്രദീപ് കുമാർ, കാരയിൽ സുകുമാരൻ, ഡോ. വി.എ. അഗസ്റ്റിൻ, ഡോ. ടി.കെ. നാരായണൻ കോറമംഗലം, പി.സി. രാമകൃഷ്ണൻ, ടി.കെ. രാജീവൻ, ആനന്ദ് നാറാത്ത്, എം. രത്നകുമാർ, സി.കെ. ദിലീപ് കുമാർ, ഷമ്മിയാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.