തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം ശക്തിപ്രാപിച്ച് കേരളത്തിൽ അതിശക്തമായ മഴ പെയ്യാനിടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
ഞായറാഴ്ച: ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
തിങ്കളാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ചൊവ്വാഴ്ച: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ബുധനാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിൽ തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാലിന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
24 മണിക്കൂറിനുള്ളിൽ 11 മുതൽ 20 സെന്റീമീറ്റർ മഴയാണ് പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും സംസ്ഥാനത്താകെയും അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.