പു​​ഞ്ചി​​രി തൂ​​കി യാ​​ത്ര​​പ​​റ​​ഞ്ഞ ആ ​​മു​​ഖം; മ​​ന​​സി​​ലെ​​ന്നും അ​​തു​​മ​​തി! മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ർ​​ക്ക് ഇ​​ല്ലാ​​താ​​യി

കു​​റ​​വി​​ല​​ങ്ങാ​​ട്: പൊ​​ന്നു​​മ​​ക​​ളു​​ടെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം പോ​​ലും കാ​​ണാ​​നാ​​കാ​​തെ ഉൗ​​രാ​​ളി​​ൽ കു​​ടും​​ബം. അ​​മേ​​രി​​ക്ക​​യി​​ൽ ഭ​​ർ​​ത്താ​​വി​നാ​ൽ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ർ​​ക്ക് ഇ​​ല്ലാ​​താ​​യി.

കു​​ത്തേ​​റ്റും വാ​​ഹ​​നം ക​​യ​റി​യും ത​​ക​​ർ​​ക്ക​​പ്പെ​​ട്ട ശ​​രീ​​രം കേ​​ടു​​പാ​​ടു​​ക​​ളി​​ല്ലാ​​തെ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത മ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ച്ചാ​​ലും പെ​​ട്ടി​​തു​​റ​​ന്നു കാ​​ണാ​​നു​​ള്ള സാ​​ധ്യ​​ത​ വി​​ര​​ള​​മാ​​ണെ​​ന്നു ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് മാ​​താ​​പി​​താ​​ക്ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ ഹൃ​​ദ​​യം നു​​റു​​ങ്ങി​​യാ​​ണെ​​ങ്കി​​ലും സ​​മ്മ​​തം മൂ​​ളി​​യ​​ത്.

“”പു​​ഞ്ചി​​രി തൂ​​കി യാ​​ത്ര​​പ​​റ​​ഞ്ഞ ആ ​​മു​​ഖം; മ​​ന​​സി​​ലെ​​ന്നും അ​​തു​​മ​​തി”

“പു​​ഞ്ചി​​രി​​ച്ചു കൈ​​ക​​ൾ വീ​​ശി യാ​​ത്ര​​പ​​റ​​ഞ്ഞി​​റ​​ങ്ങി​​യ അ​​വ​​ളു​​ടെ മു​​ഖ​​മു​​ണ്ട് ഞ​​ങ്ങ​​ളു​​ടെ മ​​ന​​സി​​ൽ. ആ ​​മു​​ഖ​​ത്തെ മാ​​യാ​​ത്ത ചി​​രി​​യു​​ണ്ട്. അ​​തു​​മ​​തി ഞ​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന​​ശ്വാ​​സം​വ​​രെ’’.

അ​​കാ​​ല​​ത്തി​​ൽ പ്രി​​യ​​പു​​ത്രി​​ക്ക് നി​​ത്യ​​യാ​​ത്ര ചൊ​​ല്ലേ​​ണ്ടി​വ​​ന്ന പി​​താ​​വി​​ന്‍റെ വാ​​ക്കു​​ക​​ളാ​​ണി​​ത്. “പ​​രു​​ക്കേ​​റ്റ അ​​വ​​ളു​​ടെ മു​​ഖ​​വും ശ​​രീ​​ര​​വും, അ​​തു ഞ​​ങ്ങ​​ൾ​​ക്ക് ചി​​ന്തി​​ക്കാ​​നാ​​വി​​ല്ല’’.

ജ​​നു​​വ​​രി 29ന് ​​നെ​​ടു​​ന്പാ​​ശേ​​രി എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു യാ​​ത്ര തി​​രി​​ച്ച​​പ്പോ​​ൾ പു​​ഞ്ചി​​രി സ​​മ്മാ​​നി​​ച്ച മെ​​റി​​ന്‍റെ മു​​ഖ​​മാ​​ണ് ഇ​​പ്പോ​​ഴും ജോ​​യി​​യു​​ടെ​​യും ഭാ​​ര്യ​​യു​​ടെ​​യും ഏ​​ക സ​​ഹോ​​ദ​​രി മീ​ര​യു​ടെ​യും മ​​ന​​സി​​ൽ.

സ​​ദാ പു​​ഞ്ചി​​രി​തൂ​​കു​​ന്ന മു​​ഖ​​മാ​​യി​​രു​​ന്നു അ​​വ​​ളു​​ടേ​​ത്. ആ ​​മു​​ഖ​​ത്തി​​ന് മ​​ങ്ങ​​ലേ​​റ്റെ​​ന്നു ചി​​ന്തി​​ക്കാ​​ൻ പോ​​ലും എ​​ങ്ങ​​നെ ത​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യു​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ ഗ​​ദ്ഗ​​തം. അ​​തി​​നു​​ത്ത​​രം ന​​ൽ​​കാ​​ൻ ഉൗ​​രാ​​ളി​​ൽ വീ​​ട്ടി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്കാ​​ർ​​ക്കും ക​​ഴി​​യു​​ന്നി​​ല്ല.

മൃ​​ത​​ദേ​​ഹം​പോ​​ലും എ​​ത്തി​​ക്കാ​​നാ​​കാ​ത്ത ക്രൂ​ര​ത

മെ​​റി​​ന്‍റെ ശ​​രീ​​ര​​ത്തോ​​ട് നെ​​വി​​ൽ കാ​​ണി​​ച്ച ക്രൂ​​ര​​ത​​യാ​​ണ് മൃ​​ത​​ദേ​​ഹം​പോ​​ലും പ്രി​​യ​​പ്പെ​​ട്ട​​വ​​ർ​​ക്ക് കാ​​ണാ​​ൻ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യി​​ലെ​​ത്തി​​ച്ച​​ത്. ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ പാ​​ർ​​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ലെ​​ത്തി​​യ മെ​​റി​​നെ ഭ​​ർ​​ത്താ​​വ് നെ​​വി​​ൻ കു​​ത്തി​​യ​​ത് 17 ത​​വ​​ണ​​യെ​​ന്നാ​​ണ് ആ​​ദ്യ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​റ​​ത്തു​​വ​​ന്ന വി​​വ​​രം.

കു​​ത്തു​​ക​​ളു​​ടെ എ​​ണ്ണം ഇ​​രു​​പ​​തി​​നും മു​​ക​​ളി​​ലാ​​ണെ​​ന്നാ​ണ് ബ​​ന്ധു​​ക്ക​​ൾ ഇ​​പ്പോ​​ൾ പ​​റ​​യു​​ന്ന​​ത്. പാ​​ർ​​ക്കിം​​ഗ് സ്ഥ​​ല​​ത്തെ​​ത്തി വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റി​​യി​​രു​​ന്ന മെ​​റി​​നെ സീ​​റ്റി​​ൽ​നി​​ന്നു വ​​ലി​​ച്ച് താ​​ഴെ​​യി​​ട്ടാ​​ണ് നെ​​വി​​ൻ പ​​ല​​കു​​റി കു​​ത്തി​​യ​​ത്. ര​​ക്ഷ​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ നെ​​വി​​ന്‍റെ വാ​​ഹ​​നം മെ​​റി​​ന്‍റെ വാ​​ഹ​​ന​​ത്തി​​നു മു​​ന്നി​​ലി​​ട്ടി​​രു​​ന്നു.

കു​​ത്തേ​​റ്റ് വീ​​ണി​​ട്ടും മെ​​റി​​നെ വി​​ടാ​​തി​രു​ന്ന നെ​വി​ൻ ശ​​രീ​​ര​​ത്തി​​ലൂ​​ടെ വാ​​ഹ​​നം ക​​യ​​റ്റി​​യി​​റ​​ക്കി​​യാ​​ണ് സ്ഥ​​ലം വി​​ട്ട​​ത്. ഇ​ങ്ങ​നെ ശ​​രീ​​ര​​ത്തി​​നു മാ​​ര​​ക ക്ഷ​​തം സം​​ഭ​​വി​​ച്ച​​തി​​നാ​​ലാ​​ണ് മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ​പോ​​ലും ക​​ഴി​​യാ​​ത്ത​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

ഒ​​രു വ​​ര​​വും പോ​​ക്കും: തി​​രി​​ച്ചു​​വ​​ര​​വി​​ല്ലാ​​തെ യാ​​ത്ര

മെ​​റി​​ൻ വി​​ദേ​​ശ​​ത്ത് ജോ​​ലി ചെ​​യ്ത​ശേ​​ഷം മ​​ട​​ങ്ങി മോ​​നി​​പ്പ​​ള്ളി​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യ​​ത് ഒ​​രു ത​​വ​​ണ മാ​​ത്രം. ര​​ണ്ടാം യാ​​ത്ര അ​​ന്ത്യ​​യാ​​ത്ര​​യെ​​ന്ന് ആ​​രും ക​​രു​​തി​​യി​​ല്ല. ഭ​​ർ​​ത്താ​​വ് മ​​ര​​ണ​​വു​​മാ​​യി പി​​ന്നാ​​ലെ​​യെ​​ത്തു​​മെ​​ന്നാ​​രും സ്വ​​പ്ന​​ത്തി​​ൽ​​പ്പോ​​ലും നി​​ന​​ച്ച​​തു​​മി​​ല്ല.

ആ​​ദ്യ മ​​ട​​ങ്ങി​​വ​​ര​​വി​​ൽ​​ത​​ന്നെ അ​​സ്വാ​​ര​സ്യ​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​തി​​നാ​​ൽ മെ​​റി​​ൻ ത​​നി​​യെ​യാ​​ണ് മ​​ട​​ങ്ങി​​യ​​ത്. ജോ​​ലി​​യും താ​​മ​​സ​​വും നെ​​വി​​നൊ​​പ്പ​​മ​​ല്ലാ​​യി​​രു​​ന്നു. മാ​​റി നി​​ന്നി​​ട്ടു​​പോ​​ലും ഈ ​​ക്രൂ​​ര​​ത എ​​ന്തി​​നെ​​ന്ന ചോ​​ദ്യം ഇ​​നി​​യും ഉ​​ത്ത​​രം ല​​ഭി​​ക്കാ​​തെ അ​​വ​​ശേ​​ഷി​​ക്കു​​ന്നു.

Related posts

Leave a Comment