ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് ഇരിങ്ങാലക്കുടയില്‍ മരിച്ച മൂന്നാമത്തെ വ്യക്തിയായ ചന്ദ്രന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചത് ക്രിമറ്റോറിയത്തിലെ ജീവനക്കാരി സുബീന റഹ്്മാൻ.
1600 ല്‍ അധികം മൃതദേഹ സംസ്കാരം നടത്തിയ മുന്‍പരിചയം ഉണ്ടെങ്കിലും വീട്ടിലെ പ്രായമായ മാതാപിതാക്കള്‍ ഉള്ളതിനാല്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ സംസ്കരിക്കുന്നതില്‍ ചെറിയ മാനസിക സമ്മര്‍ദമുണ്ടെന്നു സുബീന പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് പിപിഇ കിറ്റുകള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകളോടെയാണു സുബീന സംസ്കാരം നടത്തിയത്.
ദിവസങ്ങൾക്കു മുന്‍പ് കോവിഡ് ബാധിച്ച് മരിച്ച അവിട്ടത്തൂര്‍ സ്വദേശിയെ മുക്തിസ്ഥാനില്‍ സംസ്കരിക്കാന്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സാധി ച്ചില്ല.
എന്നാല്‍ പിന്നീട് താസില്ദാര് ഐ. ജെ. മധുസൂദനന്, നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യാ ഷിജു, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി.ആര്. സ്റ്റാന്‍ലി, അനില്‍ തുടങ്ങിയവര്‍ ക്രിമറ്റോറിയം ഭാരവാഹികളായ എസ്എന്‍ ബിഎസ് സമാജം ഭാരവാഹികളായ സന്തോഷ് ചെറാക്കുളം, വിശ്വംഭരന് മുക്കുളം, കെ. കെ. ചന്ദ്രന് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു കോവിഡ് ബാധിച്ചവരെ സംസ്കരിക്കുന്നതിന് ക്രിമറ്റോറിയത്തില്‍ സൗകര്യം ഒരുക്കാമെന്നു തീരുമാനമായത്.
ആദ്യത്തെ സംസ്കാരമെന്ന നിലയില്‍ ചന്ദ്രന്റെ സംസ്കാരം സൗജന്യമായി നടത്തുന്നതെന്നു ക്രിമറ്റോറിയം ഭാരവാഹികള്‍ അറിയിച്ചു.