മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നു ഇങ്ങനെയൊക്കെ ചെയ്യാമോ? …! ഒ​രു​മാ​സ​മാ​യി പോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി

തി​രു​വ​ല്ല: ഒ​രു​മാ​സ​മാ​യി പോ​ലീ​സ് തേ​ടി ന​ട​ന്ന പോ​ക്സോ കേ​സ് പ്ര​തി​യെ കോ​വി​ഡ് കു​ടു​ക്കി. ഇ​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി.

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നു ചെ​റു​മ​ക​ളെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ് കൊ​റോ​ണ കു​രു​ക്കി​യ​ത്. നെ​ടു​മ്പ്രം കോ​ച്ചാ​രി മു​ക്കം പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ക​മ​ലാ​സ​ന​നാ​ണ് (76) കു​ടു​ങ്ങി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ച്ചി​രി​മു​ക്ക​ത്തെ മ​ത്സ്യ വ്യാ​പാ​രി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​മ​ലാ​സ​ന​ന്‍റെ സ്ര​വം ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​യ​ക്കാ​യി എ​ടു​ത്തി​രു​ന്നു.

പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 12 പേ​രെ ആ​രോ​ഗ്യ വി​ഭാ​ഗം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് നെ​ടു​മ്പ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ കൊ​ച്ചു മ​ക​ളെ​യാ​ണ് ക​മ​ലാ​സ​ന​ന്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​ത്. പി​താ​വ് മ​രി​ച്ചു പോ​യ പെ​ണ്‍​കു​ട്ടി​യും മാ​താ​വും മു​ത്ത​ച്ഛ​നാ​യ ക​മ​ലാ​സ​നും മു​ത്ത​ശി​യു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സം. കൂ​ട്ടു​കാ​രു​മൊ​ത്ത് ക​മ​ലാ​സ​ന​ന്‍ വീ​ട്ടി​ല്‍ ന​ട​ത്തു​ന്ന മ​ദ്യ​പാ​നം പെ​ണ്‍​കു​ട്ടി​യും മാ​താ​വ് അ​മ്പി​ളി​യും പ​ല​ത​വ​ണ എ​തി​ര്‍​ത്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ക​മ​ലാ​സ​ന​ന്‍ കൂ​ട്ടു​കാ​രു​മൊ​ത്ത് മ​ദ്യ​പി​ച്ച​ത്, മ​ട​ങ്ങി​യെ​ത്തി​യ മാ​താ​വി​നോ​ടു പ​റ​ഞ്ഞ​തി​നേ തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മ്പി​ളി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ പേ​ര​ക്കു​ട്ടി​യു​ടെ കൈ​ക​ള്‍​ക്ക് വെ​ട്ടേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു കൈ​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ക​മ​ലാ​സ​ന​നെ പ്ര​തി​യാ​ക്കി ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം പു​ളി​ക്കീ​ഴ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ആ​കു​ന്ന സ​മ​യ​ത്ത് ക​മ​ലാ​സ​ന​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment